ഞാൻ എഴുനേൽക്കാൻ ശ്രമിക്കുന്നത് കണ്ട് കുറെ ആളുകൾ ആശ്വാസത്തോടെ എന്തൊക്കെയോ പറയുന്നത് കേട്ടു.
ആരൊക്കെയോ എന്നെ സഹായിച്ച് എനിക്കായി കൊണ്ടുവന്ന ഒരു കസേരയില്‍ ഇരുത്തി. അപ്പൊ ഞാൻ കണ്ണുകൾ അടച്ച് പിടിച്ചിട്ട് എന്റെ പുറകില്‍ മെല്ലെ കൈ കൊണ്ടുപോയി പല ഭാഗങ്ങളിലായി തൊട്ടും, ഞെക്കിയും, തടവിയുമൊക്കെ പരിശോധിക്കാന്‍ തുടങ്ങി.
അപ്പോ ആളുകൾ ആശ്ചര്യപ്പെട്ടു എന്തെല്ലാമോ പറയുന്നതും കുശുകുശുക്കുന്നതും കേട്ടു.
“അവന് നാട്ട് വൈദ്യവും, ആയൂര്‍വേദവും, നാടൻ ചികില്‍സകളും, കൂടാതെ ഒരുപാട് വിദ്യകളും അറിയാം.” ആരുടെയൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിത്യ ടീച്ചർ പറയുന്നത് കേട്ടു.
അതൊന്നും വക വൈക്കത്തെ ഞാൻ എന്റെ പരിശോധന തുടർന്നു. കുറെ കഴിഞ്ഞ് എന്റെ എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷം മാത്രമാണ് ഞാൻ കുറച്ചൊക്കെ തൃപ്തനായത്.
മുതുകൂം നടുവും ചന്തിക്കും ഭയങ്കര വേദന ഒഴികെ വേറെ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഭാഗ്യത്തിന് എല്ലൊന്നും പൊടിയിട്ടില്ലായിരുന്നു. സന്ധികള്‍ക്കും പ്രശ്നമില്ല. ഭാഗ്യത്തിന് എന്റെ കഴുത്തും ഒടിയാതേ രക്ഷപ്പെട്ടു.
“ഇപ്പൊ എങ്ങനെയുണ്ട് സർ.” സ്വിമ്മിംഗ് പൂൾ നടത്തിപ്പുകാരിൽ ആരോ ആണെന്ന് തോനുന്നു, അയാള്‍ ടെൻഷൻ പിടിച്ച് ചോദിച്ചു.
“വേദന ഉണ്ട്, പക്ഷെ പേടിക്കാനൊന്നുമില്ല.” മൂന്ന് നാല് പ്രാവശ്യം കുറച് ബുദ്ധിമുട്ടി ശ്വാസമെടുത്ത് വിട്ടിട്ട് ഞാൻ പറഞ്ഞു.
“സോറി ഡാ ചക്കരെ, ഞാൻ സ്ലിപ്പായി വീണത് കൊ—”
