“ശെരി നമുക്ക് പോകാം.” ഒടുവില്‍ ഗോള്‍ഡ മിസ്സും സമ്മതിച്ചു.
ഞാൻ കുറച്ച് ബുദ്ധിമുട്ടിയാണ് നടന്നത്.
“നമുക്ക് ആശുപത്രിയിൽ പോയാലോ?” എന്റെ നടത്തം കണ്ടിട്ട് നിത്യ ടീച്ചർ ആശങ്കപ്പെട്ട് പറഞ്ഞു.
“ഒന്നും വേണ്ട ചേച്ചി. വേദന മാത്രമേയുള്ളു. വണ്ടിയില്‍ മരുന്നുണ്ട്, ഞാൻ അത് കഴിച്ചോളാം.”
“ശെരി വാ.” ഗോള്‍ഡ മിസ്സ് എന്റെ ഇടുപ്പിൽ കൈ ചുറ്റി മിസ്സിനോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് എന്നെ സപ്പോര്‍ട്ട് ചെയ്ത് നടന്നു. നിത്യ ടീച്ചറും എന്റെ തോളില്‍ കൈ വച്ച് നടന്നു….ഞാൻ വീഴുകയാണെങ്കിൽ എന്നെ പിടിക്കാന്‍ റെഡിയാണെന്നത് പോലെ.
“ഡ്രെസ്സ് മാറ്റാൻ ഹെല്പ് വേണോ കുട്ടാ?” ഒടുവില്‍ വണ്ടിക്കടുത്ത് വന്നതും നിത്യ ടീച്ചർ എന്നോട് ചോദിച്ചു.
“വേണ്ട ചേച്ചി, എനിക്ക് കഴിയും.” പെട്ടന്നു വന്ന നാണം മറച്ച് ഞാൻ മറുപടി കൊടുത്തു.
“എന്ന പോയിട്ട് വാ.” മിസ്സ് എന്നെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു.
ഞാൻ അകത്ത് കേറി നനഞ്ഞ ഡ്രസ് ഊരി ഒരു കവറിൽ ഇട്ടിട്ട് രാവിലെ വന്നപ്പോ ഇട്ടിട്ട് വന്ന ഡ്രസ് തന്നെ എടുത്തിട്ടു. വേദന കാരണം കൈ പോകാനും കുനിയാനൊക്കെ നന്നായി ബുദ്ധിമുട്ടി.
ഞാൻ പുറത്ത് വന്നതും അവർ രണ്ടുപേരും വണ്ടിക്കത്ത് ഒരുമിച്ച് കേറി. കുറച് കഴിഞ്ഞ് ഗോൾഡ മിസ്സ് മാത്രം പുറത്തേക്കിറങ്ങി വന്നു. രാവിലെ ഇട്ടിരുന്ന അതേ ഡ്രെസ്സ് തന്നെയാണ് മിസ്സും ഇട്ടിരുന്നത്.
“ജിനു, നിനക്ക് ഓടിക്കാന്‍ പറ്റുമോ.. ?” മിസ്സ് ആശങ്കപ്പെട്ട് ചോദിച്ചു.
