ഞാൻ നേരെ പോയത് എന്റെ യോഗ ഹൗസിലാണ്. അങ്ങോട്ട് ചെന്ന് എനിക്കായി കാത്തിരുന്ന ആ സ്പെഷ്യൽ ആളുകള്‍ക്ക് ഞാൻ പ്രാക്ടീസ് കൊടുത്തു.
അതുകഴിഞ്ഞ് ഹില്‍ഡ ആന്റിയും, പിന്നെ മറ്റ് സ്ഥാപനങ്ങളിലുള്ള മുഖ്യ ആളുകളെയും വിളിച്ച് എന്റെ വനപ്രദേശങ്ങളിലേക്കുള്ള യാത്രയെ കുറിച്ചുമാത്രം പറഞ്ഞിട്ട് അവര്‍ക്കൊക്കെ ചില നിര്‍ദേശങ്ങളും കൊടുത്തു. രണ്ടാഴ്ച മുതൽ 20 ദിവസം വരെ, ചിലപ്പോ ഒരു മാസത്തേക്ക് പോലും ഞാൻ നാട്ടില്‍ ഉണ്ടാവില്ലെന്നും അറിയിച്ചു. 30 ദിവസത്തേയ്ക്ക് എന്നെ കിട്ടില്ലെന്ന് എന്റെ വാട്സാപ് ബിസിനസ്സ് നമ്പറിൽ ഡിസ്ക്രിപ്ഷൻ അപ്ഡേറ്റ് ചെയ്തു.
അങ്ങനെ വേണ്ടതൊക്കെ ചെയ്ത ശേഷം 7:15 ന് ഞാൻ കന്യാകുമാരി ഡിസ്ട്രിക്റ്റിലുള്ള മാർത്താണ്ടത്തേക്ക് യാത്രയായി. ഞാൻ എന്റെ ഥാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ ആവശ്യമായി എങ്ങോട്ടോ പോകുന്നുവെന്ന് ആളുകള്‍ക്കും അറിയാം. അതുകൊണ്ട് ആ സാഹചര്യങ്ങളിൽ ആരുംതന്നെ എന്റെ വണ്ടി നിര്‍ത്തിക്കാറില്ല.
ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മാർത്താണ്ടം. മിതമായ സ്പീഡിൽ പോയാലും 35, 40 മിനിറ്റ് മതിയാവും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും താമസിക്കുന്ന വാടക വീട്ടിലെത്താൻ.
മാർത്താണ്ടത്തിൽ റബ്ബര്‍ തൊട്ടമുള്ള ഏരിയയിലായിരുന്നു ആ വീട്. ആ പ്രദേശത്ത് കുറെ വീടുകൾ ഉണ്ടായിരുന്നെങ്കിലും ഒരുപാട് റബ്ബർ തോട്ടങ്ങളും ആൽ മരങ്ങളും സമൃദ്ധമായി വളര്‍ന്നിരുന്നത് കൊണ്ട് വീടുകൾ തമ്മില്‍ ഒരുപാട് ഗ്യാപ്പ് ഉണ്ടായിരുന്നു. ചെറിയച്ചെറിയ പലതരം കടകളും, ചെറിയ സൂപ്പർ മാർക്കറ്റുകളും, സ്റ്റേഷനറികളും ഒരുപാട് ഉണ്ടായിരുന്നു, പക്ഷെ എന്നിട്ടുംകൂടി കാഴ്ചക്ക് അല്‍പ്പം വിജനമായ സ്ഥലം പോലെയാണ് ആ പ്രദേശം കണ്ടാൽ തോന്നിക്കുക.
