“മ്.. തുടർച്ചയായി ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് വേദനയെടുക്കുന്നു.”
“അപ്പോ പിന്നെ നിന്റെ യാത്ര നീ മാറ്റിവെക്ക്, ജിനു” ഗോള്‍ഡ മിസ്സ് പറഞ്ഞു.
“അയ്യോ ചേച്ചി… അത് ശെരിയാവില്ല.
പക്ഷേ ഞാൻ പറഞ്ഞത് കേള്‍ക്കാത്ത പോലെ മിസ്സ് കര്‍ശനമായി പറഞ്ഞു, “നി എങ്ങും പോണില്ല. രണ്ട് ദിവസം നന്നായി റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം. രണ്ട് ദിവസം നങ്ങളെ കൂടെ തന്നെ നിന്നാൽ മതി.”
“അതേ, ചേച്ചി പറഞ്ഞത് തന്നെയാ ശെരി. നീ രണ്ട് ദിവസം റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം, വേദന മാറിയ നീ പൊയ്ക്കോ ഇല്ലെങ്കില്‍ വീണ്ടും ഒന്നോ രണ്ടോ ദിവസം കൂടി റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം.” നിത്യ ടീച്ചർ ഗോള്‍ഡ മിസ്സിനെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞു.
ഞാൻ കുറെയൊക്കെ വേണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും അവർ രണ്ടുപേരും സമ്മതിച്ചില്ല.
“എടാ, ഒന്ന് ചിന്തിക്ക്, നീ ഇതുപോലെ ആവശ്യമായി യാത്ര പോകുമ്പോ ടോട്ടലായി 3000,4000 കിലോമീറ്റെങ്കിലും വണ്ടി ഓടിക്കേണ്ടി വരും. പിന്നെ വനപ്രദേശങ്ങളിൽ നിനക്ക് ഒരുപാട് നടക്കേണ്ടിയും വരില്ലേ? അപ്പൊ ഈ വേദനയും വച്ചോണ്ട് പോയാൽ ശെരിയാവുമോ?” ഗോള്‍ഡ മിസ്സ് തര്‍ക്കിച്ചു.
ഞാനും ആലോചിച്ച് നോക്കി… മിസ്സ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.
“ശെരി ടീച്ചർമാരേ. രണ്ട് ദിവസം റസ്റ്റ് എടുത്തിട്ട് നോക്കാം.” ഒടുവില്‍ ഞാനും സമ്മതിച്ചു.
“ടീച്ചർമാരോ?!” അവർ രണ്ടുപേരും ഒരുപോലെ തുറിച്ചു നോക്കി ചോദിച്ചു.
