ഞാൻ ചുമല്‍ കുലുക്കി. എന്നിട്ട് വേദനിച്ച് ഞെളിഞ്ഞു.
“കണ്ടോ, ഇത്രയും വേദന ഉണ്ടായിട്ടാണ് യാത്ര മുടക്കൻ പറ്റില്ലെന്ന് പറഞ്ഞത്.” നിത്യ ടീച്ചർ ചിരിച്ചു.
“എടാ പിന്നെ, ഞങ്ങൾ എപ്പോഴും നിന്നോട് പറയുന്നത് തന്നെയാ ഇപ്പോഴും പറയാൻ പോകുന്നത് — നീ ഞങ്ങളെ മിസ്സ്, ടീച്ചർ എന്ന് വിളിക്കാതെ ചേച്ചി എന് തന്നെ എപ്പോഴും വിളിച്ചൂടേ!?” ഗോള്‍ഡ മിസ്സ് ചോദിച്ചു.
“ഞാൻ ശ്രമിക്കാം മിസ്സ്.. ഇങ്ങനെ വിളിച്ച് ശീലിച്ച് പോയതു കൊണ്ട് പെട്ടന്ന് ചേച്ചിയെന്ന് വരുന്നില്ല, ഇത്രയും നേരം മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് മാറിപ്പോവാതെ ചേച്ചിയെന്ന് വിളിച്ചത് തന്നെ വല്യ കാര്യം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.
അതുകഴിഞ്ഞ് അവർ എന്നോട് മിണ്ടിയില്ല.
അങ്ങനെ അര മണിക്കൂര്‍ കൂടി കടന്നുപോയി. ഒരു 15 മിനിറ്റ് കൂടി മതി വീട്ടിലെത്താൻ.
അന്നേരം, ഒരു ഹോട്ടലിന് മുന്നില്‍ സ്ലോ ചെയ്തിട്ട് അവരോട് ചോദിച്ചു, “നമുക്ക് ഹോട്ടലീന്ന് കഴിച്ചിട്ട് പോയാലോ?”
“വേണ്ട,.” രണ്ടുപേരും ഒറ്റ സ്വരത്തിൽ പറഞ്ഞു.
“നി ആ സൂപ്പർമാർക്കറ്റിന് മുന്നില്‍ നിര്‍ത്തിക്കോ, ഞങ്ങൾ കുറച്ച് സാധനങ്ങള്‍ വാങ്ങിച്ചിട്ട് വരാം.” ഗോള്‍ഡ മിസ്സ് കുറച് മുന്നില്‍ കണ്ട സൂപ്പർമാർക്കറ്റ് ചൂണ്ടികാണിച്ചിട്ട് പറഞ്ഞു. ഞാനും അവിടെ നിര്‍ത്തി.
“നി ഇവിടെ വണ്ടിയില്‍ തന്നെയിരുന്നോ, ഞങ്ങൾ പോയിട്ട് വേഗം വരാം.” അതും പറഞ്ഞ് അവർ രണ്ടുപേരും ഇറങ്ങിപ്പോയി.
ഞാൻ ഹോട്ടൽ ഫുഡ് കഴിക്കാറുണ്ടെങ്കിലും, അത് വല്ലപ്പോഴും മാത്രമാണ്, തീരെ നിവർത്തിയില്ലാതെ വന്നാൽ മാത്രം. അതുപോലെ തന്നെയാണ് അവരും. കൂടാതെ ടീച്ചറും മിസ്സും ഉണ്ടാക്കുന്ന ഫുഡ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അതുപോലെ ഞാൻ ഉണ്ടാക്കുന്ന ഫുഡ്ഡൊക്കെ അവര്‍ക്കും ഇഷ്ട്ടമാണ്. അതുകൊണ്ട് ഹോട്ടല്‍ ഫുഡ് മാക്സിമം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറ്.
