ഒരുപാട് സാധനങ്ങളും വാങ്ങി അവർ തിരികെ വന്നപ്പോ സമയം ഏഴര കഴിഞ്ഞിരുന്നു, ഞാൻ കുറച്ച് സ്പീഡായി ഓടിച്ച് 10 മിനിറ്റ് കൊണ്ട് വീട്ട് ഗെയിറ്റിന് മുന്നില്‍ നിര്‍ത്തി. ഗോള്‍ഡ മിസ്സ് പുറത്തിറങ്ങി ഗേയിറ്റ് തുറന്നിട്ടു. ഞാൻ വണ്ടി അകത്ത് കേറ്റി പാർക്ക് ചെയ്തതും മിസ്സ് ഗെയിറ്റ് അടച്ചിട്ട് അകത്ത് നിന്ന് ലോക്ക് ചെയ്തു.
“ഡാ കുട്ടാ, നീ അതൊക്കെ അവിടെ വെക്ക്, ഞങ്ങൾ എടുത്തോളാം.” സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ നിന്നെടുത്ത് സഹായിക്കാൻ ഞാനും ശ്രമിച്ചപ്പോ നിത്യ ടീച്ചർ വിലക്കി.
ഗോള്‍ഡ മിസ്സും വേഗം വന്ന് എന്റെ കൈയിൽ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു. “ഈ വേദനയും വച്ച് നീ ഒന്നും ചെയ്യണ്ട. വെറുതെയിരുന്ന മതി.” മിസ്സ് പുഞ്ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു.
ഞാൻ വീണപ്പൊ എന്റെ മേല്‍ ഉണ്ടായിരുന്ന ദേഷ്യമൊക്കെ മിസ്സ് മറന്നു പോയിരിക്കുന്നു. അതുതന്നെയാണ് നല്ലത്. പക്ഷേ അവരെന്നെ രോഗിയാക്കുന്നത് എനിക്ക് ഇഷ്ട്ടമായില്ല.
“രണ്ടുപേരും കൂടി എന്നെ രോഗിയാക്കല്ലേ.” ഞാൻ ചുണ്ട് കോട്ടി മുഖം ചുളിച്ച് പറഞ്ഞു.
“പറയുന്നത് അനുസരിച്ച മതി, ജിനു.” പെട്ടന്ന് മിസ്സ് കടുപ്പിച്ച് പറഞ്ഞിട്ട് എന്റെ കൈയിൽ താക്കോൽ തന്നു. “പോയി വീട് തുറക്ക്.”
മിസ്സിനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആഗ്രഹിക്കാത്ത കൊണ്ട് ഞാൻ തര്‍ക്കിക്കാൻ നിന്നില്ല. അതുകൊണ്ട് എനിക്ക് അത്യാവശ്യമായി വേണ്ടതൊക്കെ ഒരു ചെറിയ ഷോൾഡർ ബാഗിലാക്കിയ ശേഷം അതിനെ എടുത്തുകൊണ്ട് ഞാൻ
