“വേണ്ട മിസ്സ്, തൈലമൊന്നും വേണ്ട, ഇത് താനേ മാറിക്കോ—”
“മിണ്ടാതെ ഞങ്ങൾ പറയുന്നത് നീ അനുസരിച്ച മതി.” മിസ്സും ടീച്ചറും ഒരുമിച്ച് ദേഷ്യപ്പെട്ട് ഒറ്റ സ്വരത്തിൽ പറഞ്ഞു. എന്നിട്ട് ആശ്ചര്യത്തോടെ അവർ തമ്മില്‍ പരസ്പരം ഒന്ന് നോക്കി.
“എന്നെ വഴക്ക് പറയാൻ മാത്രം നിങ്ങൾ രണ്ടുപേര്‍ക്കും ഒരേ മൈന്റും ഒരേ സ്വരവുമാണ്.” ഞാൻ മുഖം വീർപ്പിച്ച് പരാതി പറഞ്ഞപ്പോ അവർ രണ്ടുപേരും ചിരിച്ചു.
“ശെരി നീ പോയി കുളിച്ചിട്ട് വാ,” ഗോള്‍ഡ മിസ്സ് ചിരി നിര്‍ത്തി പറഞ്ഞു, “അപ്പോഴേക്കും ഞങ്ങൾ ഫുഡ് റെഡിയാക്കി വയ്ക്കാം. പിന്നെ നിനക്ക് തൈലം പുരട്ടി തടവിയ ശേഷം നമുക്ക് കഴിക്കാം.” മിസ്സ് തറപ്പിച്ച് പറഞ്ഞിട്ട് നിത്യ ടീച്ചറെ നോക്കി. “നീയല്ലേ അവന്റെ ശിഷ്യ… അവന്‍ നിനക്ക് കാര്യങ്ങളൊക്കെ പഠിപ്പിക്കുന്നത് ഞാൻ ഒത്തിരി കണ്ടിട്ടുണ്ടല്ലോ… ഈ ഇത് ഉഴിഞ്ഞു കൊടുക്കാന്‍ വശമുണ്ടോ?” മിസ്സ് ടീച്ചറോട് ചോദിച്ചു.
“മ്മ്, വലിയ കുഴപ്പമില്ലാതെ ഞാൻ ചെയ്യും, ചേച്ചി.” ടീച്ചർ ധൈര്യമായി പറഞ്ഞതും ഗോള്‍ഡ മിസ്സ് മൂളി.
നിത്യ ടീച്ചർക്ക് ഞാനാണ് ഇവിടെ വരുമ്പോഴൊക്കെ കുറച്ച് കുറച്ചായി കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നത്. കാരണം ടീച്ചർക്ക് ആയുർവേദത്തിൽ നല്ല താല്‍പ്പര്യമുണ്ടായിരുന്നു, എന്നിൽ നിന്നും കുറച്ചെങ്കിലും പഠിക്കാൻ താൽപര്യം ഉണ്ടെന്ന് ടീച്ചർ മുമ്പ് എന്നോട് പറഞ്ഞപ്പോ ഞാൻ പഠിക്കാമെന്ന് ഉടനെ എറ്റു. അങ്ങനെയാണ് ഞങ്ങളുടെ സമയം അനുവദിച്ച പോലെ ഞാൻ അത്യാവശ്യ കാര്യങ്ങൾ മാത്രം കുറേശെയായി പഠിപ്പിക്കാൻ തുടങ്ങിയത്. ഇപ്പൊ ടീച്ചർക്ക് ശരീരത്തുള്ള ചില പ്രധാന മര്‍മ്മങ്ങളെ അറിയാതെ ട്രിഗ്ഗർ ചെയത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കാതെ സേഫായിട്ട് ചില ഉഴിച്ചിലുകൾ നടത്താനറിയാം.
