“പിന്നേ ചോദിക്കാന്‍ മറന്നു, നിനക്ക് കഴിക്കാൻ എന്താ വേണ്ടത്?”
“സത്യത്തിൽ എനിക്ക് തീരെ വിശപ്പില്ല മിസ്സ്, എനിക്ക് രാത്രി ഫുഡ് വേണമെന്നില്ല.” ഞാൻ പെട്ടന്ന് അവരോട് പറഞ്ഞു. ഉടനെ രണ്ടുപേരും തലയാട്ടി.
മിക്കവാറും രാത്രികളിൽ ഞാൻ ഫുഡ് കഴിക്കാറില്ല. കൂടുതലും, ഹെർബൽ ടീ അല്ലെങ്കിൽ വെജിറ്റബിള്‍ സൂപ്പ് ആയിരിക്കും കുടിക്കുക, അത് ഇവര്‍ക്കും നന്നായറിയാം.
“പല പ്രാവശ്യമായി സ്നാക്സും, ഫ്രൂട്ട്സും, ഐസ്ക്രീമൊക്കെ കഴിച്ചത് കൊണ്ട് എനിക്കും വിശപ്പില്ല.” നിത്യ ടീച്ചറും പറഞ്ഞു.
“എനിക്കും അങ്ങനെ തന്നെയ.” ഗോള്‍ഡ മിസ്സും പറഞ്ഞു. “എന്ന പിന്നെ ഒരു വെജിറ്റബിള്‍ സൂപ്പ് മാത്രം ഉണ്ടാക്കിയാലോ.” മിസ്സ് ഞങ്ങളോട് അഭിപ്രായം ചോദിച്ചു.
“ആ, എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു. നിത്യ ടീച്ചറും ഓക്കെയെന്ന് തലയാട്ടി.
“ഓക്കെ, നീ പോയി കുളിച്ചിട്ട് വാ, ഞങ്ങൾ സൂപ്പുണ്ടാക്കി വൈക്കാം. വാ നിത്യ.”
മിസ്സും ടീച്ചറും അടുക്കളയിലോട്ട് പോയി. ഞാൻ എന്റെ ഷോൾഡർ ബാഗുമായി ഗോള്‍ഡ മിസ്സിന്റെ റൂമിലേക്ക് വന്നു.
റൂമിൽ ഒരു ഡബിൾ കട്ടിലും ബെഡ്ഡും, വലിയൊരു ബീറോയും, ഒരു ചെറിയ സ്റ്റഡി ടേബിളും ഒരു കസേരയും, പിന്നെ കട്ടിലിനടിയിൽ രണ്ട് മൂന്ന് പെട്ടികളും കുറെ സാധനങ്ങളും ഉണ്ടായിരുന്നു. ഒരു ഡബിൾ ജനാല ഉണ്ട്, അതിനെ അടച്ചിട്ടിരുന്നു, അതിന്റെ സ്ക്രീനും മൂടിയാണ് കിടന്നത്. ജനാല ചുവട്ടില്‍ ചുമര് പുറത്തേക്ക് നീങ്ങി ചെറി ഷെൽഫ് പോലെ ഇരിക്കുന്നത് കൊണ്ട് അതിൽ എന്തെങ്കിലും ചെറിയ ചെറിയ സാധനങ്ങള്‍ വയ്ക്കാൻ കഴിയുമായിരുന്നു. പിന്നെ ചുമരില്‍ ഒരു ഓപ്പൺ ഷെൽഫിൽ ഒരുപാട് ബുക്സും അല്ലറചില്ലറ സാധനങ്ങളും ഉണ്ടായിരുന്നു.
