ഒടുവില്‍ 7:57 ആയപ്പോ ആ വീട്ട് കോമ്പൗണ്ടിന് മുന്നിലത്തെ ഇരുമ്പ് ഗെയിറ്റിന് മുന്നിലെത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേയിറ്റ് തുറന്നിട്ടു.
ആ ചെറിയ മുറ്റത്ത് ഗോള്‍ഡ മിസ്സിന്റെ മാരുതി സ്വിഫ്റ്റും, നിത്യ ടീച്ചറിന്റെ കൈനറ്റിക് ഹോണ്ടയും കിടപ്പുണ്ടായിരുന്നു. എന്റെ വണ്ടിയും അവിടെ അഡ്ജസ്റ്റ് ചെയ്ത് പാർക്ക് ചെയ്യാനായി അവരുടെ വണ്ടികള്‍ മാക്സിമം ചേർത്തിട്ടിരുന്നു. ഞാൻ എന്റെ വണ്ടി അകത്തേക്ക് എടുത്ത് രണ്ട് മൂന്ന് പ്രാവശ്യം മുന്നോട്ടും പിന്നോട്ടും നീക്കി അഡ്ജസ്റ്റ് ചെയ്താണ് പാർക്ക് ചെയ്തത്.
ശേഷം, ഞാൻ ഇറങ്ങി ചെന്ന് ആദ്യം കോമ്പൗണ്ട് ഗെയിറ്റ് അടച്ചിട്ട ശേഷം തിരികെ വന്ന് വണ്ടിയില്‍ നിന്നും അവര്‍ക്ക് കൊടുക്കാനായി ഞാൻ കൊണ്ടുവന്ന ഒരു ഷോൾഡർ ബാഗും എടുത്തുകൊണ്ട് ആ ഒറ്റ നില വീടിന് മുന്നില്‍ നിന്നു.
ഷോൾഡർ ബാഗില്‍ കുറെ വക തൈലങ്ങളും, എണ്ണ വകകളും, പലതരം നാട്ടുമരുന്നുകളും ഉണ്ടായിരുന്നു. പിന്നെ ചായയില്‍ മിക്സ് ചെയ്ത് കുടിക്കാനായി രണ്ട് വലിയൊരു കുപ്പികള്‍ നിറയെ ഹെർബൽ മിക്സ് ഉണ്ടായിരുന്നു. പിന്നെ, എന്റെ കോണ്ടാക്റ്റ് മുഖേനെ ന്യൂസീലൻഡ് ഫോറസ്റ്റ് കമ്യൂണിറ്റിയിൽ നിന്നും സ്ഥിരമായി ഞാൻ വരുത്തുന്ന മനുക തേനിൽ നിന്നും ഒരു കിലോ തേനും ഉണ്ട്. ആ തേനിന് 8000 രൂപയാണ് ഒരു കിലോക്ക് ഞാൻ കൊടുക്കുന്നത്.
ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ ഇതുപോലത്തെ ഗിഫ്റ്റ് കൊണ്ടുവന്ന് കൊടുക്കാറുണ്ട്…. കൂടാതെ, നിത്യ ടീച്ചർക്ക് ഞാൻ എപ്പോഴും ഫ്രീയായിട്ടാണ് മസാജ് ചെയ്തു കൊടുക്കാറുള്ളതും. ടീച്ചർ എത്ര നിര്‍ബന്ധിച്ചാലും മസാജ് ചെയ്യുന്നതിന് ഞാൻ കാഷ് വാങ്ങിക്കാറില്ല.
