മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust] 162

 

ടീച്ചർ ചെന്ന് അതിനെ അഡ്ജസ്റ്റ് ചെയ്ത് മസാജ് ടേബിളായി മാറ്റിയിട്ട് എന്നെ നോക്കി.

 

“വാ കുട്ടാ, വന്ന് കിടക്ക്. ഇന്ന്‌ നീ രോഗിയും ഞാൻ വൈദ്യരും.” ടീച്ചർ കുസൃതി ചിരിയോടെ പറഞ്ഞു. അതുകേട്ട് എനിക്ക് ചിരി വന്ന് ഞാനും ചിരിച്ചു.

 

“എന്റെ വൈദ്യരെ, എന്റെ നട്ടെല്ലൊന്നും ഒടിച്ചേക്കല്ലേ..!!” ഭയം അഭിനയിച്ച് ഞാൻ പറഞ്ഞു.

 

ഉടനെ ടീച്ചർ പൊട്ടിച്ചിരിയോടെ പറഞ്ഞു, “മര്യാദയ്ക്ക് വന്ന് കിടക്കട. ആദ്യം ആ ടീ ഷര്‍ട്ട് ഊരി വെക്ക്, എന്നിട്ട് കിടക്ക്, ഇല്ലെങ്കിൽ തൈലം അതിലൊക്കെയായി നാശമാകും.”

 

അപ്പോ ഞാൻ ഒന്ന് മടിച്ചു നിന്ന് ആലോചിച്ചു, പക്ഷേ ടീച്ചറിന്റെ കൈകൾ എന്റെ ദേഹത്ത് സ്പര്‍ശിക്കുന്നത് വിചാരിച്ചപ്പോ ഒരു കോരിത്തരിപ്പുണ്ടായി. കൂടുതൽ ചിന്തിക്കാതെ ഞാൻ എന്റെ ടീ ഷര്‍ട്ട് ഊരി കസേരയില്‍ കൊണ്ടിട്ടു.

 

ആദ്യമായിട്ടാണ് ഷർട്ടില്ലാതെ ഞാൻ ടീച്ചർക്ക് മുന്നില്‍ നില്‍ക്കുന്നത്, ഗോള്‍ഡ മിസ്സ് പോലും എന്നെ ഇങ്ങനെ കണ്ടിട്ടില്ല. എനിക്ക് വല്ലാത്ത ചമ്മലുണ്ടായി.

 

അരയ്ക്ക് മുകളില്‍ നഗ്നനായി നില്‍ക്കുന്ന എന്നെ നോക്കി നിത്യ ടീച്ചറിന്റെ കണ്ണുകൾ നല്ലോണം വികസിച്ച് തിളങ്ങി. കണ്ണുകളിൽ ഒരു കൊതിയും, ഇഷ്ട്ടവും, വിസ്മയവുമൊക്കെ നിറഞ്ഞു വന്നു. നാണവും മുഖത്ത് പടർന്നു പിടിക്കുന്നത് ഞാൻ കണ്ടു.

 

ഞാൻ മിണ്ടാതെ വേഗം ചെന്ന് മസാജ് ടേബിളിൽ മെല്ലെ കേറി കമിഴ്ന്നു കിടന്നു.

 

“എത്ര ഉറച്ച ശരീരമ കുട്ടാ, നിനക്ക്. നല്ല ഷെയിപ്പും ഉരുക്ക് പോലത്തെ മസിലുമുണ്ട്.” ടീച്ചർ വാതില്‍ക്കല്‍ ഒന്ന് നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു, “ഞാൻ എന്റെ ഭർത്താവിനെ മാത്രേ ഡ്രെസ്സില്ലാതെ കണ്ടിട്ടുള്ളു, അയാള്‍ക്ക് നിന്നെപ്പോലെ ഷേപ്പുമില്ല ഉറച്ച മസിലുമില്ല. പിന്നെ വയറും വലുതായിരുന്നു.” ടീച്ചർ നെടുവീർപ്പോടെ പറഞ്ഞു, “പക്ഷേ അതൊക്കെ എനിക്കൊരു പ്രശ്നമല്ലായിരുന്നു ജിനു…. എന്നാല്‍, സ്വന്തം ഭാര്യയുടെ കുറവ് അംഗീകരിച്ച് ഒപ്പം ജീവിക്കാനുള്ള മനുഷ്യത്വം കാണിക്കാത്ത ആ ജന്തുവിനേ ഞാൻ ശെരിക്കും വെറുത്തു പോയി.”  ടീച്ചർ നല്ല ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞിട്ട് അഞ്ചാറ് സെക്കന്റിന് മിണ്ടിയില്ല.

The Author

Eros - God of Lust

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *