ഞാൻ വെറുതെ ഒന്ന് ചുമച്ചു കൊണ്ട് അവര്‍ക്ക് നേരെ നടന്നു. ഉടനെ അവരുടെ തർക്കവും രഹസ്യം പറച്ചിലും അവസാനിപ്പിച്ചു കൊണ്ട് എന്നെ നോക്കി. ഞങ്ങൾ മൂന്ന് പേരുടെ കണ്ണുകളും ഇടഞ്ഞു, പക്ഷേ മൂന്ന് പേർക്കും ഒരുപോലെ ചമ്മലുണ്ടായപ്പോ നോട്ടം മാറ്റിക്കളഞ്ഞു.
“ഞാൻ പോയി സൂപ്പ് എടുത്തോണ്ട് വരാം.” ഗോള്‍ഡ മിസ്സ് ധൃതിയില്‍ എഴുന്നേറ്റു പോയി.
“ഇപ്പൊ എങ്ങനെ കുട്ടാ, വേദന കുറഞ്ഞില്ലേ?” നിത്യ ടീച്ചർ പുഞ്ചിരിച്ചുവെങ്കിലും എന്റെ മുഖത്ത് നോക്കാതെയാണ് ചോദിച്ചത്. ആ ശബ്ദത്തിൽ ചെറിയൊരു നാണവും പേടിയും വിറയലുമൊക്കെ ഉണ്ടായിരുന്നു.
“താങ്ക്സ് ചേച്ചി, വേദന പകുതിയും കുറഞ്ഞു.” അതും പറഞ്ഞ് ഞാൻ ടീച്ചർക്കടുത്തുള്ള കസേരയില്‍ ഇരിക്കാൻ തുടങ്ങി.
“എടാ ജിനു, ഇങ്ങൊന്ന് വന്നേ.” പെട്ടന്ന് ഗോള്‍ഡ മിസ്സിന്റെ കടുപ്പിച്ചുള്ള വിളി വന്നു.
“പുണ്യാളന്‍മാരേ…, മിസ്സ് ദേഷ്യത്തിലാണല്ലേ…!!” ഞാൻ സ്വയം പറഞ്ഞു. അപ്പൊ നിത്യ ടീച്ചർ ശബ്ദം താഴ്തി ചിരിച്ചു.
ഞാൻ വേഗം ചെന്ന് കിച്ചണിൽ കേറി. അപ്പൊ ഗോള്‍ഡ് മിസ്സ് രണ്ട് എളിക്കും കൈ കുത്തി വാതിലിൽ എന്റെ വരവും നോക്കി നില്‍ക്കുകയായിരുന്നു.
എന്റെ മുഖത്ത് നോക്കാൻ മടിയുള്ളത് പോലെ രണ്ട് മൂന്ന് വട്ടം പെട്ടന്ന് നോട്ടം മാറ്റിയെങ്കിലും ഒടുവില്‍ എന്റെ കണ്ണുകളിൽ തന്നെ തറപ്പിച്ചുനോക്കി. മുഖത്ത് നല്ല ദേഷ്യവും ഉണ്ടായിരുന്നു.
“ഇങ്ങ് അടുത്ത് വാടാ.” മിസ്സ് ചൂടായി പറഞ്ഞു.
അടുക്കള വാതിലിൽ നിന്നും ഞാൻ മടിച്ചുമടിച്ച് അകത്ത് കേറി മിസ്സിന് തൊട്ട് മുന്നില്‍ ചെന്ന് നിന്നു.
