“ഓഹ്, എനിക്ക് കല്യാണമൊന്നും വേണ്ട, അങ്ങനെ ഒരു പ്ലാനുമില്ല.”
“അതെന്താ കണ്ണാ, എപ്പോഴും ഇതുതന്നെയല്ലേ നിന്റെ മറുപടി..!” ഗോള്‍ഡ മിസ്സ് എന്റെ നേര്‍ക്ക് ചെരിഞ്ഞു കൊണ്ട് ചൊദിച്ചു. അപ്പൊ മിസ്സിന്റെ മുഖം എന്റെ തോളില്‍ മുട്ടി നിന്നത് ഞാൻ അറിഞ്ഞു. എനിക്ക് രോമാഞ്ചമുണ്ടായി.
“എനിക്ക് ഇപ്പൊ ജീവിക്കുന്നത് പോലെ തന്നെ തുടർന്ന് ജീവിക്കാന ഇഷ്ട്ടം. എന്റെ ബിസിനസ്സ് ഒക്കെ നോക്കി, കാട്ടിലൊക്കെ ചുറ്റിക്കറങ്ങി പലതും ശേഖരിച്ച്, പുതിയ പരീക്ഷണങ്ങൾ നടത്തി മരുന്നുകള്‍ ഉണ്ടാക്കി, ഇങ്ങനെ ഇഷ്ടംപോലെ ഫ്രീയായി എന്റെ ഇഷ്ടത്തിന് ജീവിക്കാനാ ഇഷ്ട്ടം.” ഞാൻ പറഞ്ഞു. “കൂടാതെ, ഞാൻ ചെയ്യുന്ന ഈ ജോലികള്‍ കാരണം എന്റെ കൂടെ പൊരുത്തപ്പെട്ട് ജീവിക്കാൻ ഒരു പെണ്ണിനും കഴിയില്ല.”
ഞാൻ പറഞ്ഞത് അവരെ വിഷമിപ്പിച്ചത് പോലെ അവർ രണ്ടുപേരും മിണ്ടാതെ കിടന്നു. കുറേനേരം കഴിഞ്ഞിട്ടും അവർ മിണ്ടാത്തത് കൊണ്ട് ഞാൻ ആ നിശബ്ദത ഭേദിച്ചു.
“പിന്നെ മിസ്സ്—”
“ചേച്ചി…!!”
“ഓക്കെ, ഗോള്‍ഡ ചേച്ചി എന്താ കല്യാണം കഴിക്കാത്തെ?”
“ഓ, അങ്ങനെ റീസണൊന്നുമില്ലട കണ്ണാ… എനിക്ക് മാര്യേജിനോട് ഒട്ടും താല്‍പ്പര്യമില്ല. നീ പറഞ്ഞത് പോലെ എനിക്കും ഇങ്ങനെ ഫ്രീയായി ജീവിച്ചാൽ മാത്രം മതി. ഇതാണ് റിയൽ ഫ്രീഡം. ഈ ഫ്രീഡം അത്ര നിസ്സാരമായി ആര്‍ക്കും കിട്ടില്ല. എനിക്ക് കിട്ടിയ ഈ ഫ്രീഡം ഞാൻ ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല.” മിസ്സ് ആവേശത്തിൽ പറഞ്ഞു.
“ഓക്കെ, നിത്യ ടീച്ചർ—”
