“ചേച്ചി..!”’
“മ്, നിത്യ ചേച്ചി എന്താ രണ്ടാമത് വിവാഹം കഴിക്കാത്തത്? ഇത്രയുഓ സുന്ദരിയായ ചേച്ചിയെ വീണ്ടും കെട്ടാന്‍ ആണുങ്ങള്‍ ലൈനില്‍ നില്‍ക്കുമായിരുന്നു.”
അപ്പോ വെറുതെ ചിരിച്ചിട്ട് കുറച്ച് നേരത്തേക്ക് ടീച്ചർ മിണ്ടാതെ കിടന്നു,
എന്നിട്ട് പറഞ്ഞു, “ഒരിക്കൽ കെട്ടിയത് തന്നെ എനിക്ക് മതിയായി, കുട്ടാ. എനിക്ക് കുഞ്ഞിനെ ജനിപ്പിക്കാൻ കഴിയില്ലന്ന് അറിഞ്ഞത് തൊട്ട് എന്റെ ഭർത്താവിന്റെ വീട്ടുകാരും ഭർത്താവ് പോലും സ്വൈര്യം തന്നിട്ടില്ല. എല്ലാരുടെയും കുറ്റപ്പെടുത്തലും മുനവച്ചുള്ള വാക്കുകളും കേട്ടുകേട്ട് ഞാൻ നീറിയാണ് ജീവിച്ചത്. മോന്റെ ജീവിതം ഞാൻ നശിപ്പിച്ചെന്ന് ഭർത്താവിന്റെ അച്ഛനും അമ്മയും മറ്റുള്ളവരും മണിക്കൂറില്‍ ആയിരം വട്ടം പറഞ്ഞപ്പോഴും ഞാൻ സഹിച്ചായിരുന്നു, പക്ഷേ എന്റെ ഭർത്താവ് തന്നെ എന്നെ തള്ളിപ്പറഞ്ഞപ്പൊ എന്റെ മനസ്സ് മരവിച്ചു പോയി.
“ഡിവേർസ് ചെയ്യാനാണെന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞത് ഞാൻ കേള്‍ക്കാത്ത പോലെ നടിച്ച് സഹിച്ചായിരുന്നു. പക്ഷേ എന്റെ ഭർത്താവും ഡിവേർസ് ആവശ്യപ്പെടാൻ തുടങ്ങി, ആദ്യം ഞാൻ സമ്മതിച്ചില്ല. പക്ഷേ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, ഒരിക്കൽ സ്റ്റെപ്പിൽ നിന്നും തള്ളിവിട്ടപ്പോ ഞാൻ പേടിച്ചുപോയി. അതോടെ എന്റെ ഭര്‍ത്താവിനോട് ഉണ്ടായിരുന്ന കുറച്ച് സ്നേഹവും പൂര്‍ണമായി വറ്റിപ്പോയി. ഭയന്ന് ഞാൻ ഡിവേർസ് കൊടുക്കുകയും ചെയ്തു.
“പക്ഷേ, എനിക്ക് ഈ ഭർത്താവ് വേണ്ടെന്ന് പറഞ്ഞ് ഞാനാണ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സ്വന്ത ഇഷ്ട്ടപ്രകാരം ഡിവേർസിനനായി ഡിമാന്റ് ചെയ്തു എന്നാണ് ഭർത്താവും കുടുംബവും നാടാകെ പാട്ടാക്കിയത്. സത്യം അന്വേഷിക്കാതെ, എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ നില്‍ക്കാതെ എന്റെ അമ്മയും അച്ഛനും എന്നെയാണ് കുറ്റപ്പെടുത്തിയത്. കൂടപ്പിറപ്പുകൾ പോലും എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സ് കാണിച്ചില്ല. കൂട്ടുകാരികളിൽ നിന്നുപോലും കുത്തുവാക്കുകളല്ലാതെ ആശ്വാസവാക്കുകൾ കേട്ടില്ല. എന്തൊക്കെയായാലും എന്റെ ഭർത്താവ് വേറെ കല്യാണം കഴിച്ചു. പിന്നെയാണ് അറിഞ്ഞത് അത് അയാളുടെ കാമുകിയായിരുന്നുവെന്ന്. അന്ന് അയാളുടെ വീട്ടുകാർ സമ്മതിക്കാതെ എന്നെ കല്യാണം ആലോചിച്ച് മകനു കെട്ടിച്ച് കൊടുത്തു, പക്ഷേ എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് അറിഞ്ഞ് എന്നെ കളഞ്ഞിട്ട് അതേ കാമുകിയെ കൊണ്ട് കെട്ടിച്ചു.
