“എന്തൊക്കെയായാലും, സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശെരിക്കും ജീവിക്കുന്നത്, ജിനു. അതും സ്വതന്ത്രമായി എന്റെ ഇഷ്ടംപോലെ. ഈ ലോകത്ത് ഇപ്പൊ എനിക്കൊരു പ്രഷറുമില്ല, ആരുടെയും കുറ്റപ്പെടുത്തലില്ല. എന്നെ മനസ്സിലാക്കാത്ത എന്റെ കുടുംബക്കാരുടേയും നാട്ടുകാരുടെയും, കൂട്ടുകാരുടെയും ആവശ്യം പോലും എനിക്കില്ല. നീയും ഗോള്‍ഡ ചേച്ചിയും പറഞ്ഞത് പോലെ, ഇങ്ങനെ ജീവിക്കുന്നത് കുട്ടാ ഫ്രീഡം.
“എനിക്ക് നല്ല ഗവണ്മെന്റ് സാലറി കിട്ടുന്നുണ്ട്, നല്ല ബാങ്ക് ബാലൻസുണ്ട്, ഇവിടെ തമിഴ്നാട്ടിൽ തന്നെ 10 സെന്റ് സ്ഥലം വാങ്ങിച്ചിട്ടിട്ടുണ്ട്. എപ്പോ വേണമെങ്കിലും സ്വന്തമായ വീട് കെട്ടാനുള്ള കാശും എനിക്കുണ്ട്. റിട്ടയറായാലും മരണം വരെ പെൻഷൻ കിട്ടും. എനിക്കിനി കല്യാണവും കുന്തവുമൊന്നും വേണ്ട, പറ്റിക്കുന്നവരുടെ ഫേക് ലൗവ്വും ബോയ് ഫ്രണ്ടും എനിക്ക് ആവശ്യമില്ല. ഇങ്ങനെ തന്നെ എന്റെ മാത്രം ഇഷ്ടത്തിന് അവസാനം വരെ ജീവിച്ചാൽ മതി.” നിത്യ ടീച്ചർ പറഞ്ഞു നിർത്തി.
നിത്യ ടീച്ചറിന്റെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു, കരയുന്നത് പോലെയും തോന്നി… നേരത്തെ അനുഭവിച്ചതൊക്കെ ഓര്‍ത്താണെന്ന് എനിക്ക് മനസ്സിലായി.
എനിക്കും നല്ല സങ്കടം വന്നു, ഉടനെ ഞാൻ ഒന്നും ചിന്തിക്കാതെ അങ്ങോട്ട് ചെരിഞ്ഞ് നിത്യ ടീച്ചറിന്റെ പുറത്ത് ഒരു കൈയിട്ട് ടീച്ചറെ എന്നോട് ചേര്‍ത്ത് പിടിച്ചു. അപ്പൊ നിത്യ ടീച്ചര്‍ ഒരു കൈ എന്റെ മുകളിലൂടേയും, മറു കൈ എന്റെ അടിയിലൂടേയും കടത്തി എന്നെ മുറുകെ കെട്ടിപിടിച്ച് എന്റെ മാറില്‍ മുഖമമർത്തി കൊണ്ട് ഒന്ന് വിതുമ്പി.
