“എന്താ പറയുകയെന്ന് ചോദിച്ചാ, നിന്റെ അഭിപ്രായം പറയണം.” നിത്യ ടീച്ചർ കുസൃതിയോടെ പറഞ്ഞു.
“എനിക്കറിയില്ല ചേച്ചി.” ഞാൻ വെപ്രാളപ്പെട്ട് പറഞ്ഞു. “ശെരി, നിങ്ങൾക്ക് രാവിലെ കോളേജിൽ പോകേണ്ടതല്ലേ, ഉറങ്ങുന്നില്ലേ?.” ഞാൻ അസ്വസ്ഥതനായി ചോദിച്ചു.
“നിന്നെ ഞങ്ങൾ ഒറ്റക്ക് വിട്ടിട്ട് പോയാലൊന്നും ശെരിയല്ല, റസ്റ്റെടുക്കാതെ നീ എന്തെങ്കിലുമൊക്കെ ചെയ്തോണ്ടിരിക്കും. അതുകൊണ്ട് നിത്യ നാളെ ലീവെടുത്ത് നിന്റെ കൂടെ നില്‍ക്കട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. പിന്നെ നാളെ ഒന്ന് കൂടി നിനക്ക് തടവിയാൽ നിന്റെ വേദന കുറച്ച് കൂടി മാറിക്കിട്ടുകയും ചെയ്യുമല്ലോ.” ഗോള്‍ഡ മിസ്സ് അവരുടെ തീരുമാനം എന്നെ അറിയിച്ചു.
അപ്പോ മിസ്സിന്റെ ശബ്ദത്തിൽ ഒരു അസൂയ ഉള്ളത് പോലെ എനിക്ക് ഫീലായി.
“യേയ്, നിങ്ങൾ വെറുതെ ലീവൊന്നും എടുക്കണ്ട ചേച്ചി. ഞാ—”
“ലീവെടുക്കണോ വേണ്ടയോന്ന് ഞങ്ങൾ തീരുമാനിച്ചോളാം. അതിനെക്കുറിച്ച് നീ ഒന്നും പറയേണ്ട.” ഞാൻ പറഞ്ഞത് ഇഷ്ട്ടമാവാത്ത പോലെ നിത്യ ടീച്ചർ കടുപ്പിച്ച് പറഞ്ഞു.
“അപ്പോ എന്റെ കാര്യം എനിക്ക് തീരുമാനിക്കാനുള്ള ഫ്രീഡം പോലും എനിക്കില്ലേ?” ഞാൻ പിണങ്ങിയ പോലെ ചോദിച്ചു.
“താൽക്കാലികമായി നിനക്ക് ആ ഫ്രീഡം തരില്ലട കള്ള kanna. നിന്റെ ഈ വേദനയൊക്കെ തീരുന്നത് വരെ നിനക്കും ചേര്‍ത്ത് ഞങ്ങൾ തന്നെ തീരുമാനമെടുക്കും.” ഗോള്‍ഡ മിസ്സ് ചെറിയൊരു കുസൃതി ചിരിയോടെ കുസൃതി നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു. പക്ഷേ ആ ശബ്ദത്തിൽ ഒരുപാട് സ്നേഹവും തുളുമ്പി നില്‍ക്കുന്നത് ഞാൻ അറിഞ്ഞു.
