“അതുപോലെ എന്റെ ഇഷ്ടത്തിന് ഞാൻ നിനക്ക് എപ്പോ വേണമെങ്കിലും തൈലം തേച്ച് തടവി ഉഴിഞ്ഞു തരും. നിന്റെ അനുവാദം എനിക്ക് വേണ്ട, ഇതിനെക്കുറിച്ച് തീരുമാനിക്കാനുള്ള ഫ്രീഡവും നിനക്കില്ല.” ചിരിച്ചുകൊണ്ട് ഒരുപാട് സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ നിത്യ ടീച്ചറും പറഞ്ഞിട്ട് കൂടുതലായി എന്റെ ദേഹത്തോട് ചേര്‍ന്നു കിടന്നു.
എനിക്ക് ശെരിക്കും ഒരുപാട് ഇഷ്ട്ടമാണ് അന്നേരം അവരോട് തോന്നിയത്. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ, എനിക്കൊരു പ്രശ്നവുമില്ല.
പിന്നേ ഞാനൊന്നും മിണ്ടാതെ വെറുതെ കിടന്നു.
“ഓക്കെ കണ്ണാ, ഗുഡ് നൈറ്റ്.” അല്‍പ്പം കഴിഞ്ഞ് ഗോള്‍ഡ മിസ്സ് പറഞ്ഞു.
“ശെരിടാ കുട്ടാ, ഗുഡ് നൈറ്റ്.” നിത്യ ടീച്ചറും പറഞ്ഞു.
“ഓക്കെ എന്റെ സുന്ദരി കുട്ടികളെ, ഗുഡ് നൈറ്റ്.” അന്നേരം എനിക്ക് അവരോട് തോന്നിക്കൊണാടിരുന്ന സ്നേഹം എന്റെ മനസ്സിൽ നിറഞ്ഞു കവിഞ്ഞ് കൊണ്ടിരുന്നത് കൊണ്ട് ഒന്നും ചിന്തിക്കാതെ ഞാൻ അങ്ങനെ പറഞ്ഞുപോയി.
അവർ ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുമെന്ന് ഞാൻ അസ്വസ്ഥനായി കുറച്ചുനേരം അനങ്ങാതെ കിടന്നു. പക്ഷേ അവർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.
“പിന്നെ കുട്ടാ, രാത്രി നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ നോക്കണ്ട, ഗോള്‍ഡ ചേച്ചിയെ ഉണര്‍ത്തിയാ മതി, കേട്ടോ.” നിത്യ ടീച്ചർ എന്നോട് പറഞ്ഞു
“മ്മ് ശെരി.” പെട്ടന്ന് എന്റെ ഉത്സാഹം നഷ്ടപ്പെട്ടത് പോലെ ഞാൻ പറഞ്ഞു.
“അയ്യോടാ കുട്ടാ, എനിക്ക് നിന്നോട് സ്നേഹമില്ലെന്നൊന്നും തെറ്റുദ്ധരിക്കല്ലേ.” എന്റെ മനസ്സ് വായിച്ചത് പോലെ ടീച്ചർ ധൃതിയില്‍ പറഞ്ഞു, “ടാ കുട്ടാ, ഞാൻ ഉറങ്ങിയാൽ പോത്ത് പോലെ ഉറങ്ങും, ലോകമവസാനിച്ചാൽ പോലും ഞാൻ അറിയില്ല, രാത്രി ഉറങ്ങിയാൽ അഞ്ചാറ് മണിക്കൂറെങ്കിലും ഉറങ്ങി കഴിയാതെ എന്നെ ഉണര്‍ത്താൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.”
