“പറഞ്ഞായിരുന്നു ചേച്ചി.” ഞാനും പുഞ്ചിരിച്ചു.
“ശെരി കഴിക്ക്.” ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
ഒടുവില്‍ ഞാൻ വളരെ തൃപ്തിയായി തന്നെ കഴിച്ച് മതിയാക്കി. വിശപ്പൊക്കെ മാറിയപ്പോ എന്റെ ക്ഷീണവും തലവേദനയും കുറച്ചൊന്നു മാറിയായിരുന്നു.
ഞാൻ അര ഗ്ളാസ് ചൂട് വെള്ളവും കുടിച്ച് എഴുനേറ്റ് പോയി കൈ കഴുകി വന്നു. അന്നേരം, വീട്ടില്‍ തന്നെ ഉണ്ടാക്കിയ, ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയും അരച്ച് ചേര്‍ത്ത, ഒരു കുപ്പി-ജാർ നിറയെ മോര് എടുത്തുകൊണ്ട് ചേച്ചി എന്റെ അടുത്തേക്ക് വന്നു.
“ഇന്നാ, കുറച്ച് കഴിഞ്ഞ് ഇതും നീ കുടിക്ക്.” മന്ദഹാസം തൂകി ചേച്ചി അതിനെ എനിക്ക് തന്നു.
“താങ്ക്സ് ചേച്ചി.” പുഞ്ചിരിയോടെ ഞാൻ അതും വാങ്ങി വേഗം എന്റെ കൺസൾട്ടിങ് റൂമിലേക്ക് മടങ്ങി.
4 മണിക്ക് ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും എനിക്ക് കോൾ വന്നു. ഞാൻ ഉടനെ എടുത്തു.
“ജിനു, നീ ഫുഡൊക്കെ കഴിച്ചോ..?”
“ശെരിക്കും ഉറങ്ങിയായിരുന്നോ..?” അപ്പുറത്ത് സ്പീക്കറിൽ ഇട്ടു കൊണ്ട് മിസ്സും ടീച്ചറും എന്നോട് സംസാരിച്ചു.
“കഴിച്ചു ചേച്ചി. പക്ഷേ റെസ്റ്റെടുക്കാൻ ഇതുവരെ കഴിഞ്ഞില്ല.” ഞാൻ അവരോട് എന്റെ ഇവിടത്തെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.
“എടാ, നിന്റെ മനസ്സിനും ശരീരത്തിനും റെസ്റ്റ് കൊടുക്കാതെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഉച്ച വരെയെങ്കിലും ഉറങ്ങണമായിരുന്നില്ലേ..!!” മിസ്സും ടീച്ചറും വിഷമിച്ച് പറഞ്ഞു.
“അതൊന്നും സാരമില്ല ചേച്ചി. ഇതൊക്കെ എനിക്ക് ശീലിച്ചു പോയി.” ഞാൻ അവരെ സമാധാനിപ്പിച്ചു.
