മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

അത്രയും പറഞ്ഞിട്ട് അവൾ കുനിഞ്ഞിരുന്ന് കരഞ്ഞ ശേഷം പെട്ടന്ന് കണ്ണുകൾ തുടച്ചു കൊണ്ട്‌ നേരെയിരുന്നു.

 

“ഇവിടെ എല്ലാം എനിക്ക് മടുത്തു, ജിനു. എനിക്ക് ജീവിച്ച് മതിയായെന്ന് പോലും തോന്നി തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ആത്മഹത്യയെ കുറിച്ചാണ് ഞാൻ ചിന്തിച്ചിരുന്നത്.”

 

അതുകേട്ട് ഞാൻ പെട്ടന്ന് അസ്വസ്ഥനായി ഒന്ന് ഞെളിഞ്ഞു. അതുകണ്ട് ധ്വനി പെട്ടന്ന് പുഞ്ചിരിച്ചു.

 

“പക്ഷേ അപ്പോഴാണ്  നീ ഇങ്ങോട്ട് വന്നത്. നിന്നെ പരിചയപ്പെട്ടപ്പോ എനിക്ക് എന്തുകൊണ്ടോ ഒരു പ്രതീക്ഷ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഒരു അടുപ്പവും വിശ്വാസവും നിന്നോട് എനിക്കുണ്ടായി. അയാള്‍ കേസ് കൊടുത്താലും എനിക്കൊന്നുമില്ല, ജിനു, കുറച്ച് ദിവസമെങ്കിൽ കുറച്ചു ദിവസം, എനിക്ക് സമാധാനമായി ജീവിക്കണം. ഫ്രീഡം എന്താണെന്ന് അറിഞ്ഞ് സ്വന്തം ഇഷ്ട്ടപ്രകാരം തോന്നിയത്‌ പോലേയൊക്കെ എനിക്ക് ജീവിക്കണം. അതിനുശേഷം എന്റെ മാമന്‍ എന്നെ തിരക്കി പിടിച്ചു വന്ന് എന്നെ പിടിച്ച് ജയിലില്‍ ആക്കിയാലും എനിക്ക് പ്രശ്നമില്ല. പിന്നീട് അവിടെ കിടന്ന് ഞാൻ ചത്താലും എനിക്കൊന്നുമില്ല.

 

“അതുകൊണ്ട്‌ പ്ലീസ് ജിനു, ഇന്ന്‌ ഉച്ചക്ക് നീ പോകുമ്പോ എന്നെയും കൂടെ കൊണ്ട് പോണം. നിന്നെ കാണുന്നതിന് മുമ്പ്‌ വരെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ധൈര്യമാണ് നിന്നെ കണ്ട നിമിഷം തൊട്ട് തോന്നാന്‍ തുടങ്ങിയിരിക്കുന്നത്. നീ എന്നെ ഇവിടെ ഉപേക്ഷിച്ച് പോകരുത് ജിനു, നീ പോയാൽ എന്റെ ആ ധൈര്യം ചോർന്നു പോകും. ഇവിടെ നിന്ന് നമ്മൾ ഒരുമിച്ച് പോയാൽ ശെരിയാവില്ല, ഭാവിയില്‍ നിനക്ക് എന്തെങ്കിലും പ്രശ്നങ്ങൾ എന്റെ മാമനിൽ നിന്ന് ഉണ്ടായേക്കാം. അതുകൊണ്ട്‌, ഉച്ചക്ക് മുമ്പ്‌ ഞാൻ എന്തെങ്കിലും പറഞ്ഞ്‌ ഇവിടെ നിന്നിറങ്ങാം. രണ്ട് കിലോമീറ്റർ മാറി ഒരു ബസ് സ്റ്റേഷൻ ഉണ്ട്. ഞാൻ അവിടെ വെയിറ്റ് ചെയ്യാം. ഉച്ചക്ക് ജിനു ഇവിടെ വെക്കേറ്റ് ചെയ്തിട്ട് അങ്ങോട്ട് വന്ന് എന്നെ പിക് ചെയ്തിട്ട് കൂടെ കൊണ്ടുപോകുമോ…!!?”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *