“ഭാഗ്യം, അകത്ത് ഒന്നും പൊട്ടിയിട്ടില്ല.” എന്റെ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ഞാൻ ധ്വനിയോട് പറഞ്ഞു.
അവൾ വിസ്മയത്തോടേ ഞാൻ ചെയ്യുന്നതൊക്കെ നോക്കി നില്‍ക്കുകയായിരുനനു.
“അകത്ത് പൊട്ടലില്ലെന്ന് സ്കാൻ ഒന്നും ചെയ്യാതെ എങ്ങനെ പറയാന്‍ കഴിയും…!” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
“അതൊക്കെ കഴിയും. ഈ ദ്രാവകങ്ങൾ കണ്ടോ…?” ഞാൻ കൊണ്ടുവന്നിരൂന്ന ദ്രാവക കുപ്പികള്‍ കാണിച്ച് ഞാൻ പറഞ്ഞു. “എല്ല് പൊട്ടിയാൽ അതിന്റെ അകത്ത് നിന്നും വരുന്ന ചില പദാര്‍ത്ഥങ്ങൾ രക്തത്തിൽ കലരും. എന്റെ പരീക്ഷണങ്ങളിലൂടേ എനിക്കത് കണ്ടുപിടിക്കാൻ കഴിയും. നിന്റെ മാമാന്റെ ഈ രക്തത്തിൽ അങ്ങനെ ഒന്നും കണ്ടില്ല.” ഞാൻ വലുതായി വിവരിക്കാതെ സിംപിളായി അവള്‍ക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു കൊടുത്തു.
അതോടെ അവൾ ആശ്വാസത്തോടെ അവൾ നിര്‍ത്തിവെച്ചിരുന്ന പാക്കിങ് തുടർന്നു.
ഞാൻ അയാളുടെ മുറിവ് ക്ലീൻ ചെയ്തിട്ട് എന്റെ മരുന്നുകള്‍ വച്ച് കെട്ടി. എന്നിട്ട് അയാളുടെ മുഖം മുകളിലേക്ക് മലർത്തി വച്ചിട്ട് ദ്രാവക രൂപത്തിലുള്ള രണ്ട് തരം മരുന്നുകൾ അയാളുടെ ചുണ്ടിനിടയിലൂടേ വായ്ക്കകത്തേക്ക് ഞാൻ ഇറ്റിച്ച് കൊടുത്തു. ശേഷം എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കി വച്ചിട്ട് അവളുടെ മാമനെ തന്നെ നോക്കി അയാള്‍ക്ക് എതിരായി കസേരയിട്ട് ഇരുന്നു.
ധ്വനി അവളുടെ സാധനങ്ങള്‍ എല്ലാം ഒറ്റ ബാഗില്‍ പാക്ക് ചെയ്ത ശേഷം ആ ബാഗുമായി എന്റെ പുറകില്‍ വന്ന്, ധൈര്യം കിട്ടാന്‍ വേണ്ടി എന്റെ തോളില്‍ പിടിച്ചുകൊണ്ട് നിന്നു.
