“ശെരി മോളെ ഒത്തിരി വൈകി, മോൾടെ അമ്മ വിഷമിക്കും, ഇനി മോള് വീട്ടില്‍ പൊയ്ക്കോ.” എന്റെ ബാത്റൂമിൽ കേറി കൈയും കാലും മുഖവും കഴുകി വന്ന അവളോട് ഞാൻ പറഞ്ഞു.
അപ്പോ പോകാൻ താൽപര്യമാല്ലാതെ ഷിജി ചുണ്ടുകൾ കോട്ടി അവിടേ തന്നെ നിന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചെവിക്ക് പിടിച്ച് വേദനിപ്പിക്കാതെ ഒന്ന് കിഴുക്കി.
“ഇന്ന് ഞാൻ എക്സ്പെരിമെന്റ് ഒന്നും ചെയ്യാൻ പോണില്ല. ഞാൻ എന്റെ അമ്മയെ കാണാന്‍ അങ്ങോട്ട് പോകുവാ.” അവളോട് ഞാൻ പറഞ്ഞു.
“മ്മ്, ഓക്കെ അങ്കിൾ. അപ്പൊ ഞാൻ വീട്ടില്‍ പോകാം.” നിരാശയോടെ അവൾ പറഞ്ഞിട്ട് അവള്‍ പുറത്തേക്ക് നടന്നു. പക്ഷേ പെട്ടന്ന് നിന്നിട്ട് തിരിഞ്ഞെന്നേ നോക്കി ചോദിച്ചു, “യാത്ര പോയിട്ട് ഒരു മാസം കഴിഞ്ഞാലേ അങ്കിൾ തിരികെ വരൂ.?”
“മ്മ്, അതാണ് സാധ്യത.” ഞാൻ പറഞ്ഞു.
അപ്പോ ഒന്നും മിണ്ടാതെ ചുണ്ടുകള്‍ കോട്ടി പിടിച്ചുകൊണ്ട് അവള്‍ ഇറങ്ങി പോയി.
ഞാൻ പുഞ്ചിരിച്ച് തലയാട്ടി കൊണ്ട് ചെന്ന് ക്ഷീണം മാറുന്നത് വരെ തൃപ്തിയായി കുളിച്ചു. ഡ്രെസ്സ് മാറിയ ശേഷം എന്റെ മാരുതി കാറിന്റെ ചാവി എടുത്തുകൊണ്ട് വീടും പൂട്ടി കാർ സ്റ്റാര്‍ട്ട് ചെയ്ത് ഞങ്ങളുടെ കുടുംബ വീട്ടിലേക്ക് തിരിച്ചു. ഒപ്പം ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ജെസ്സിക്ക് കോൾ ചെയ്തു.
“അച്ചാച്ചാ…!!” ജെസ്സി സന്തോഷത്തോടെ ഉറക്കെ വിളിച്ചു. ബാക്ഗ്രൗണ്ടിൽ ഹോണടിയും മറ്റ് ശബ്ദങ്ങളും എനിക്ക് കേൾക്കാമായിരുന്നു. അപ്പൊ ജെസ്സി വീട്ടില്‍ ഇല്ലെന്ന് മനസ്സിലായി.
