“അയ്യോ സാർ…. എന്നെ ദ്രോഹിക്കരുത്…!” അയാള്‍ ശെരിക്കും ഭയന്നു പോയി കരയുന്നത് പോലെ പറഞ്ഞു.
“പിന്നേ നിങ്ങള്‍ക്ക് ഒരു ഇൻസ്പെക്ടർ കൂട്ടുകാരന്‍ ഉണ്ടെന്ന ധൈര്യത്തിലല്ലേ ധ്വനിയേ ജയിലില്‍ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിത്..?”
അയാളോട് ചോദിച്ചിട്ട് ഞാൻ എന്റെ മൊബൈൽ എടുത്ത് ഒരു കോൾ ചെയ്തിട്ട് സ്പ്പീക്കറിലിട്ടു.
“ഹലോ ജിനു,” അപ്പുറത്ത് കോൾ എടുത്ത് ഒരാള്‍ സംസാരിച്ചു.
“കമ്മിഷണര്‍ സർ… ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണ്.”
അപ്പുറത്ത് പോലീസ് കമ്മിഷണര്‍ ആണെന്നറിഞ്ഞതും ധ്വനിയുടെ മാമന്‍ ഞെട്ടി ഭയന്ന് ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
“പറയൂ ജിനു, എന്ത് സംശയമാണ് ഉള്ളത്..?”
“ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം മാമൻ 10 വയസ്സ് തൊട്ട് 28 വയസ്സ് വരെ ടോർച്ചർ ചെയ്യുകയും, സാഹചര്യം കിട്ടുമ്പോളൊക്കെ റേപ് ചെയ്യാൻ ശ്രമിച്ച് കൊണ്ടേ ഇരിക്കുകയും, പിന്നെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കാത്ത ആ ആളിന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുക…?” എന്റെ മൊബൈലിലൂടേ ഞാൻ ചോദിച്ചു.
“ഏതവനാ അങ്ങനെ ചെയ്തത്..? ആരുടെ തെണ്ടി പൊലയാടി മാമനാണ് അത്..?” പെട്ടന്ന് കമ്മീഷണര്‍ ഉഗ്ര കോപം കൊണ്ട് ഭ്രാന്തമായി അലറി.
അയാളുടെ കോപം കേട്ട് ധ്വനിയും മാമനും വല്ലാതെ പേടിച്ചുപോയി. ഞാൻ പോലും ഞെട്ടി പോയി.
“അങ്ങനെ ആരെങ്കിലും ഉള്ളതായി ജിനുവിന് അറിയാമോ…?” അയാള്‍ പിന്നെയും അലറി. “അങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ കേസ് ഒന്നും ഞാൻ എടുക്കില്ല, അവനെ ഞങ്ങൾ രഹസ്യമായി പിടിച്ചുകൊണ്ട് പോയി എൻകൗണ്ടർ ചെയ്തിരിക്കും.” ഒടുവില്‍ ശബ്ദം താഴ്ത്തി അയാള്‍ രഹസ്യമായി പറഞ്ഞു.
