എല്ലാം കത്തിച്ചു കളഞ്ഞ ശേഷം അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് നോക്കി. ധ്വനി സന്തോഷത്തോടേയും.. അവളുടെ മാമൻ പേടിച്ച് വിറച്ചു കൊണ്ടും.
കാര്യങ്ങൾ എല്ലാം ഇത്രയും സിമ്പിളായി സോള്‍വ് ആകുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചതല്ല. എന്തായാലും ഇത്ര ഈസിയായി തീര്‍ന്നത് കൊണ്ട് എനിക്ക് സമാധാനം കിട്ടിയായിരുന്നു.
“ശെരി, നിങ്ങൾ പൊയ്ക്കോളു. പക്ഷേ ഇവിടെ സംഭവിച്ചതൊന്നും മറക്കരുത്. അറിയാതെ പോലും നിങ്ങൾ എന്തെങ്കിലും പെണ്ണിനോട് ചെറിയ തെറ്റ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞാൽ —” എന്റെ വിരലുകൾ കൊണ്ട് അയാളെ വെടി വെക്കുന്നത് പോലെ ഞാൻ കാണിച്ചു. അയാളുടെ മുഖം വല്ലാതെ വിളറി പോയി.
“ഇല്ല സാർ, അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല. ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.” അയാള്‍ തൊഴുത് കൊണ്ട് എന്നെയും ധ്വനിയേയും നോക്കി പറഞ്ഞു. എന്നിട്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് വിചാരിച്ച് വേഗം റൂമിൽ നിന്നും അയാള്‍ പുറത്തേക്ക് പാഞ്ഞു.
അങ്ങനെ ധ്വനിയുടെ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് അവളെയും എന്റെ കൂടെ കൂട്ടി ഉച്ചക്ക് ഒരു മണിയോടെ ഒരു ഹോട്ടലിൽ കേറി ഫുഡ്ഡും കഴിച്ചിട്ട് ഞങ്ങൾ നാട്ടിലേക്ക് യാത്രയായി.
**********’***************
ഞങ്ങളുടെ യാത്ര തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഞാൻ ആദ്യം കണ്ട മാളിൽ വണ്ടി കൊണ്ടുപോയി പാർക്ക് ചെയ്തു. അവള്‍ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
“നിന്റെ ഈ നരച്ച പഴയ ഡ്രെസ്സും, പൊട്ടാറായ ചെരുപ്പുമൊന്നും ഇനി നിനക്ക് വേണ്ട. നിനക്ക് വേണ്ടതൊക്കെ ഇവിടെ നിന്നും നമുക്ക് വാങ്ങാം.” ഞാൻ അവളോട് പറഞ്ഞു.
