മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“ശെരി വാ നമുക്ക് ചെന്ന് നിനക്ക് വേണ്ടതൊക്കെ വാങ്ങിക്കാം.” അവളുടെ വാശി പിടിച്ചുള്ള ഇരുപ്പ് കണ്ടിട്ട് അവളുടെ മനസ്സിനെ മാറ്റാൻ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ കാര്യം മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ജിനു, ഞാൻ ജോലിക്ക് കേറി എനിക്ക് സാലറി കിട്ടാൻ തുടങ്ങുമ്പോ ഞാൻ ഈ കടം തിരികെ വീട്ടും. അന്നേരം എന്നോട് എതിരൊന്നും പറയരുത്.” അവൾ പിന്നെയും വാശിയോടെ പറഞ്ഞു.

 

“മ്മ്, അന്നേരം നോക്കാം.” ഞാൻ പറഞ്ഞിട്ട് വേഗം വണ്ടിയില്‍ നിന്നിറങ്ങി. ഭാഗ്യത്തിന്‌ കൂടുതൽ തര്‍ക്കിക്കാതെ അവളും ഇറങ്ങി വന്നു.

 

അങ്ങനെ ഞങ്ങൾ മാളിൽ കേറി.

 

അവള്‍ക്ക് വീട്ടില്‍ ഇടാനും, പുറത്ത്‌ പോകുമ്പോ ഇടാനുമുള്ള ഈരണ്ടു ജോഡി മാത്രമാണ് അവൾ എടുത്തത്.

 

“ഇത്രയൊന്നും പോര ധ്വനി.” ഞാൻ അവളോട് പറഞ്ഞു. എന്നിട്ട് വീട്ടില്‍ ഇടാനും പുറത്ത്‌ ഇടാനുമൊക്കെ ഡസൻ കണക്കിന്‌ അവളെ കൊണ്ട്‌ ഞാൻ നിര്‍ബന്ധിച്ച് സെലക്റ്റ് ചെയ്യിച്ചു,എന്നിട്ട് ഞാൻ വാങ്ങിച്ചു കൊടുത്തു.

 

അതുകഴിഞ്ഞ്‌ പലതരം ചെരുപ്പുകളും ഷൂസുമൊക്കെ അവളെ കൊണ്ട്‌ ഞാൻ സെലക്റ്റ് ചെയ്യിച്ചു…,  എന്നിട്ട് മേക്കപ്പ് ഉൾപ്പെടെയുള്ള, ഒരു പെണ്ണിന് വേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങളും  അവളെ കൊണ്ട്‌ ഞാൻ സെലക്റ്റ് ചെയ്യിച്ചു. പിന്നെ അവള്‍ക്ക് വേണ്ട ബാഗ്, പെട്ടി, ഹാന്‍ഡ് ബാഗ് തുടങ്ങിയ സാധനങ്ങളും ഞാൻ വാങ്ങി.

 

“വാ, ആ മൊബൈൽ ഷോപ്പിൽ നിന്നും നിനക്ക് നല്ലോരു മൊബൈൽ വാങ്ങാം.” മാളിന് അകത്തുള്ള മൊബൈൽ ഷോപ്പിനെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *