അതുകേട്ട് അവളുടെ മുഖത്ത് നേരത്തെ കണ്ട അതേ നാണം പിന്നെയും വന്നു. ഒരു മയക്കുന്ന പുഞ്ചിരിയും, ഭയങ്കര സന്തോഷവും മുഖത്ത് പടർന്നു പിടിച്ചു.
“ശെരി, പോകാം..?” എന്റെ കൈയിൽ പിടിച്ച് അവള്‍ ചോദിച്ചു. ഞാൻ തലയാട്ടി.
വണ്ടിയില്‍ ഇരുന്നുകൊണ്ട് അവള്‍ ഇടക്കിടക്ക് പുറത്തും ഇടക്കിടക്ക് എന്നെയും നോക്കുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകളിൽ എപ്പോഴും മറഞ്ഞിരുന്ന ആ വേദനയും സങ്കടവും നിസ്സഹായതയുമൊക്കെ പൂര്‍ണമായി മാറിയിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടേ ജിജ്ഞാസയും ആവേശത്തിലും ആയിരുന്നു അവളിപ്പോ.
“നീയാണ് ജിനു എന്റെ ഹീറോ.” ഉത്സാഹ ചിരിയോടെ അവള്‍ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു.
“അയ്യേ, വീണ്ടും വീണ്ടും അങ്ങനെ ഒന്നും പറയല്ലേ. കേൾക്കാൻ തന്നെ ബോറായി തോന്നുന്നു.” അസ്വസ്ഥത കലര്‍ന്ന ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ പറയും. എനിക്കും തോന്നുമ്പോഴൊക്കെ ഞാൻ പറയും.” അവൾ വാശി കേറിയ കുഞ്ഞിനെ പോലെ പറഞ്ഞു.
ഞാൻ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചില്ല. കുറച്ച് നേരത്തേക്ക് അവളും പുറത്തേക്ക് നോക്കിയിരുന്നു.
ഒടുവില്‍ അവൾ പുറത്തെ നോട്ടം മതിയാക്കി എന്റെ മുഖത്തേക്ക് തിരിച്ചു. “ഓക്കെ ജിനു, എന്നെ കുറിച്ചുള്ള സകല കാര്യങ്ങളും നിനക്കറിയാം. ഇനി എനിക്ക് നിന്നെ കുറിച്ചുള്ള സകല കാര്യങ്ങളും എനിക്ക് അറിയണം. ഒരു തുരുമ്പ് പോലും വിടാതെ എനിക്ക് എല്ലാം കേൾക്കണം. പറ, നിന്നെ കുറിച്ച് എല്ലാം പറ.” അവൾ ആവശ്യപ്പെട്ടു.
അവൾ ആവശ്യപ്പെട്ടു എന്നതിനേക്കാൾ ഡിമാന്റ് ചെയ്തു എന്നതാണ് സത്യം. എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല. അവളോട് ഒന്നും ഒളിപ്പിക്കാതെ സകല കാര്യങ്ങളും പറയാൻ തന്നെയാണ് തോന്നിയത്.
