അവളോട് പറഞ്ഞിട്ട് ഞാൻ എന്റെ അമ്മയെ വിളിച്ച് അവള്‍ക്ക് കൊടുത്തു. അമ്മയും ജെസ്സിയും ധ്വനിയും കൂടി മണിക്കൂറുകളാണ് സംസാരിച്ചത്. ഫോണിലൂടെ തന്നെ ധ്വനി അവളുടെ കഥ മുഴുവനും അവരോട് പറഞ്ഞു. അമ്മയും ജെസ്സിയും തിരിച്ച് എന്തൊക്കെയോ അവളോട് സംസാരിച്ചു. ഒടുവില്‍ എല്ലാം പരസ്പരം സംസാരിച്ച് കഴിഞ്ഞിട്ട് ധ്വനി കോൾ കട്ട് ചെയ്തു. ശേഷം അവൾ സന്തോഷത്തോടെ എന്നെ നോക്കി.
“നിന്റെ അമ്മ, എത്ര സ്നേഹമുള്ള ആന്റിയാണ്..!! നിങ്ങളുടെ വീട്ടിൽ താമസിക്കാനാണ് ആന്റി എന്നോട് പറഞ്ഞത്…! ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ജിനു. രണ്ട് ദിവസത്തിന് മുമ്പ് വരെ എനിക്ക് ഇഷ്ടപ്പെട്ട ആരുംതന്നെ ഈ ലോകത്ത് ഇല്ലായിരുന്നു. പക്ഷേ പെട്ടന്ന് നീ കടന്നു വന്നു. ഇപ്പൊ ഷൈനി ആന്റിയും ജെസ്സിയും..!!” അവൾ വിസ്മയത്തോടേ പറഞ്ഞു.
“അത്ര കൊണ്ട് കഴിഞ്ഞില്ല ധ്വനി. ടീച്ചറും മിസ്സും നിന്നോട് സംസാരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ആണോ..!! എപ്പോഴാണ് അവരോട് എനിക്ക് സംസാരിക്കാൻ കഴിയുക…?” അവൾ ആകാംഷയോടെ ചൊദിച്ചു. “എന്നാലും അവരോടുള്ള നിന്റെ ആ ബന്ധം…. വല്ലാത്ത ഒന്ന് തന്നെയ.” അവള്‍ എന്നെ കളിയാക്കി പറഞ്ഞു.
അതിന് മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്.
“അവർ തിരക്കിലാണ്. ഫ്രീയാകുമ്പോ ഇങ്ങോട്ട് വിളിക്കുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അപ്പൊ നിനക്ക് സംസാരിക്കാം.”
“ശെരി, ഓക്കെ. എനിക്ക് എന്ത് ജോലി തരാനാ നിന്റെ പ്ലാൻ.” അവള്‍ ആകാംഷയോടെ ചോദിച്ചു.
