മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 34

 

“ഇല്ല, ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് സമയം കിട്ടില്ല.” ഞാൻ തലയാട്ടി പറഞ്ഞു.

 

“ഓക്കെ..,” നിരാശയിൽ അവൾ പറഞ്ഞു. “ഞാൻ പഠിച്ചു കഴിഞ്ഞാല്‍ ഉടനെ എനിക്ക് കേരളത്തിൽ തന്നെ എവിടെയെങ്കിലും ജോലി കിട്ടുമോ…?” അവള്‍ ആകാംഷയോടെ എന്നെ നോക്കി.

 

“ജോലിയൊക്കെ കിട്ടും. പക്ഷേ നിന്നെ എങ്ങോട്ടെങ്കിലും ജോലിക്ക് വിടാനല്ല എന്റെ പ്ലാൻ.”

 

“ആണോ..? അപ്പൊ എന്താണ് നിന്റെ പ്ലാൻ..?” ഒന്നും മനസ്സിലാവാതെ അവള്‍ ചോദിച്ചു.

 

“PT (ഫിസിയോതെറപ്പി) ബിസിനസ്സ് തുടങ്ങാനുള്ള തയാറെടുപ്പുകൾ ഉടനെ ഞാൻ തുടങ്ങാൻ പോകുകയാണ്. പണ്ട് എനിക്ക് PT ബിസിനസ്സ് തുടങ്ങണമെന്ന പ്ലാൻ ഉണ്ടായിരുന്നത് കൊണ്ട്‌ അതിന്‌ വേണ്ട ബില്‍ഡിങ്ങ് ഓക്കെ ഞാൻ കെട്ടിയിട്ടിട്ടുണ്ട്. എക്യുപ്മെന്റ്സ് മാത്രം വാങ്ങിയാൽ മതി. നിന്റെ പഠിത്തം കഴിഞ്ഞതും നിന്നെ കൊണ്ട്‌ തന്നെ ഉത്ഘാടനം ചെയ്യിച്ച് ബിസിനസ്സ് തുടങ്ങാനാണ് ഇപ്പോഴത്തെ എന്റെ പ്ലാൻ. ബിസിനസ്സ് നടത്തിപ്പിന്റെ ഉത്തരവാദിത്തം നിനക്കായിരിക്കും. സമയമാകുമ്പോ നിനക്ക് വേണ്ട സ്റ്റാഫ്സും ഞാൻ ഏര്‍പ്പാടാക്കി തന്നേക്കാം. പിന്നെ നിന്റെ സാലറിയുടെ കാര്യം, എന്റെ ആ ബിസിനസ്സ് നടത്താനായി നീ ന്യായമായി ചോദിക്കുന്നത് തന്നെയായിരിക്കും നിന്റെ സാലറി.”

 

അതുകേട്ട് ധ്വനി ശെരിക്കും ഞെട്ടി പോയി. ഒരുപാട്‌ നേരത്തേക്ക് എന്തൊക്കെയോ സംസാരിക്കാൻ വായ തുറന്നെങ്കിലും അവള്‍ക്ക് ഒന്നും സംസാരിക്കാനേ കഴിഞ്ഞില്ല. എന്നെ അന്തംവിട്ട് നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്. അവളുടെ കണ്ണുകൾ നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *