മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

ഒടുവില്‍ സംസാരിക്കാൻ കഴിഞ്ഞപ്പോ അവൾ കണ്ണുകൾ തുടച്ചിട്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു, “ഞാൻ നിന്റെ ആരുമല്ല, എന്നിട്ടും ഏതോ ഒരു പെണ്ണായ എനിക്ക് എന്തിനാണ്  നീ ഇത്രയൊക്കെ ചെയ്തു തരുന്നത്..?

 

“എന്താ, നിനക്ക് ആ ബിസിനസ്സ് നോക്കി നടത്താൻ കഴിയില്ലേ..?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

“കഴിയും.” അവള്‍ പെട്ടന്ന് വിരണ്ടു പറഞ്ഞു. “നി നിന്റെ ബിസിനസ്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ശെരിക്കും നിന്റെ മറ്റൊരു മുഖമാണ് ഞാൻ കാണുന്നത്. നിന്നെ ബഹുമാനിക്കാൻ തോന്നുന്നു. നീ പറയുന്നത് എന്തും അനുസരിക്കാൻ തോനുന്നു, നിന്നെ സപ്പോര്‍ട്ട് ചെയ്യാൻ തോനുന്നു… പിന്നെ എന്തൊക്കെയോ ഇഷ്ട്ടവും തോന്നിപ്പോകുന്നു.” ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവള്‍ പുഞ്ചിരിച്ചു.

 

അപ്പോ ഞാനും പുഞ്ചിരിച്ചു. എന്റെ ഒരുപാട്‌ സ്റ്റാഫ്സ് ഇതുപോലെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. എന്റെ നാട്ടിലുള്ള മസാജ് സെന്റർ നോക്കി നടത്തുന്ന ഹില്‍ഡ ചേച്ചി പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ധ്വനി അങ്ങനെ പറഞ്ഞപ്പോ എനിക്ക് അല്‍ഭുതം ഒന്നും തോന്നിയില്ല.

 

“നി ആരോ ആയിരിക്കാം ധ്വനി.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “പക്ഷേ നിന്നെ ആദ്യമായി കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞതാണ് — നിന്നെ വിശ്വസിക്കാൻ കഴിയുമെന്നും, എന്റെ ഏതെങ്കിലും ബിസിനെസ്സ് നോക്കി നടത്താൻ നീ ശെരിക്കും പ്രാപ്തയാണ് എന്നും. അപ്പോഴേ ഞാൻ മനസ്സിൽ ഞാൻ കുറിച്ചിട്ടു. സാഹചര്യം പോലെ നിന്നോട് സംസാരിക്കാനും ഞാൻ തീരുമാനിച്ചായിരുന്നു. പക്ഷേ സാഹചര്യം തന്നെ ഉണ്ടായി നമ്മൾ ഇപ്പൊ ഇവിടം വരെ എത്തിയിരിക്കുന്നു.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *