മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“അതെന്താ..? എനിക്ക് അറിയണം.” അവൾ പെട്ടന്ന് വാശി പിടിച്ച് പറഞ്ഞു.

 

“ഓക്കെ, ഞാൻ പറയാം ധ്വനി, പക്ഷേ കാരണം കേട്ടിട്ട് പിന്നെയും കുഴമ്പ് വേണ്ടെന്ന് എതിര്‌ പറയില്ലെന്ന് പ്രോമിസ് ചെയ്യണം.”

 

“പ്രോമിസ്. ഞാൻ എതിരൊന്നും പറയില്ല.” അവള്‍ വേഗം സത്യം ചെയ്തു.

 

“ഓക്കെ, ഈ കുഴമ്പ് ഉണ്ടാക്കാൻ മൊത്തം അഞ്ച് ദിവസമെങ്കിലും വേനമെന്ന് ഞാൻ പറഞ്ഞല്ലോ. സമയം കൂടാതെ ഇതിനുള്ള ചിലവും കൂടുതലാണ്. ചില അപൂര്‍വമായ പച്ചില മരുന്നുകള്‍ കൂടാതെ രണ്ടുതരം അപൂര്‍വമായ ധാതുപദാര്‍ത്ഥങ്ങളും ആവശ്യമുണ്ട്. ഒരു ഗ്രാമിന് തന്നെ ലക്ഷങ്ങൾ വേണ്ടിവരും. ഒരാള്‍ക്ക് വേണ്ട ഈ കുഴമ്പ് ഉണ്ടാക്കാൻ 8 ഗ്രാമംധാതുപദാര്‍ത്ഥമാണ വേണ്ടത്. അപ്പൊ ആലോചിച്ചു നോക്കിയേ, മാർക്കെറ്റിൽ എങ്ങനെയാ കിട്ടുക. കിട്ടിയാൽ പോലും ആര് മേടിക്കും..? അതുകൊണ്ട്‌ ഞാൻ ആ കുഴമ്പ് വെറുതെ ഉണ്ടാക്കി വെക്കാറില്ല. വാങ്ങിക്കാൻ കഴിവുള്ള ആരെങ്കിലും എന്നോട് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് ഞാൻ ഉണ്ടാക്കി കൊടുക്കാറുള്ളത്.”

 

ഞാൻ പറഞ്ഞത് കേട്ട് അവള്‍ വായും പൊളിച്ച് നിന്നു. എന്തൊക്കെയോ എതിർപ്പ് പറയാന്‍ തുടങ്ങിയെങ്കിലും അവളുടെ പ്രോമിസ് ഓര്‍ത്ത് അവൾ വായടച്ച് നിന്നു.

 

“ഇത്രയും വിലയുള്ള—”

 

“നി അതൊന്നും വിചാരിച്ച് വിഷമിക്കേണ്ട. ഞാൻ ആരുടെ കൈയിൽ നിന്നും അങ്ങനെ വാങ്ങിക്കാറില്ല ധ്വനി, ഞാൻ കൊടും കാട്ടിലും മലകളിലുമൊക്കെ പോകുന്നത് വെറുതെ ഒന്നുമല്ല. എനിക്ക് വേണ്ടതൊക്കെ അവിടെ നിന്നൊക്കെ ഞാൻ സ്വയം ശേഖരിക്കുകയാണ് ചെയ്യുക.” ഞാൻ ചിരിയോടെ പറഞ്ഞു. “ശെരി നീ കിടന്നോ, ഞാൻ കുളിച്ചിട്ട് വരാം.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *