എന്റെ കാർ മുറ്റത്ത് കൊണ്ട് നിര്‍ത്തി ഞാൻ പുറത്തിറങ്ങിയതും അമ്മ ധൃതിയില്‍ മുറ്റത്തേക്കിറങ്ങി എന്റെ അടുത്തേക്ക് വന്നു.
ഞാൻ വീട്ടിലേക്ക് വരുമ്പോഴൊക്കെ അമ്മ സന്തോഷത്തോടെ വന്ന് എന്റെ സൈഡിൽ നിന്നിട്ട് എന്റെ ഇടുപ്പിൽ കൈകൾ രണ്ടും വട്ടംചുറ്റി എന്നെ അമ്മയോട് മുറുകെ ചേർത്തു പിടിക്കുന്ന സ്വഭാവക്കാരി ആയിരുന്നു. അന്നേരം അമ്മ എന്റെ കൂട്ടുകാരി എന്നപോലെ ഞാനും അമ്മയുടെ തോളിൽ കൈയിട്ട് അമ്മയെ എന്നോട് ചേര്‍ത്തു പിടിക്കുമായിരുന്നു. ഇപ്പോഴും ഞാൻ അങ്ങനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അതിനുപകരം എന്റെ ചെവിക്ക് പിടിച്ച് നല്ലോരു കിഴുക്കാണ് ശെരിക്കും വേദനിപ്പിക്കുന്ന തരത്തിൽ കിട്ടിയത്.
“അയ്യോ….!” വേദന കാരണം കരഞ്ഞുകൊണ്ട് അമ്മയുടെ കൈ എന്റെ ചെവിയില്‍ നിന്ന് പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
“നി കാണിക്കുന്നത് നിനക്ക് തന്നെ ഓവറായി തോന്നുന്നില്ലേടാ ചെറുക്കാ..?!” അമ്മ ദേഷ്യപ്പെട്ട് ചോദിച്ചിട്ട് ആദ്യത്തെ ചെവിക്ക് നന്നായി നുള്ളി പിടിച്ചു. എന്നിട്ട് എന്റെ അടുത്ത ചെവിയും പിടിച്ച് വേദനിപ്പിക്കുന്ന തരത്തിൽ തന്നെ കിഴുക്കി. അതും പോരാഞ്ഞിട്ട് എന്റെ രണ്ട് ചെവിയും പിടിച്ച് നന്നായി വേദനിപ്പിക്കുന്ന തരത്തിൽ തിരുകി കൊണ്ട് തിരുമ്മി.
എന്റെ ചെവി രണ്ടും ശെരിക്കും നീറി പുകഞ്ഞു പോയി.
“ആ, എന്റെ മമ്മി, എനിക്ക് വേദനിക്കുന്നേ…!” കുഞ്ഞിനെ പോലെ നിലവിളിച്ചു കൊണ്ട് ഞാൻ അമ്മയുടെ കൈകളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
