അപ്പോ എന്നോടുള്ള അമ്മയുടെ ദേഷ്യവും പിണക്കവും തല്‍കാലത്തേക്ക് മാറി അമ്മ സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ തന്നെ കൺ കുളിരെ നോക്കിയിരുന്നു.
സ്വന്തം മക്കള്‍ പരസ്പരം ഇത്രയും സ്നേഹത്തോടെ ഇരിക്കുന്നത് കാണുമ്പോ ഏത് അമ്മയ്ക്കാണ് സന്തോഷം തോന്നാതിരിക്കുക. ഏത് അമ്മയ്ക്കാണ് മനസ്സ് നിറയാതിരിക്കൂക..!
എന്നെ കാണുമ്പോഴുള്ള ജെസ്സിയുടെ ആ സന്തോഷവും ചിരിയും കുസൃതിയുമൊക്കെ കാരണം എപ്പോഴും അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചു പോകാറുണ്ട്.
“23 വയസ്സായി. ഇപ്പോഴും കുഞ്ഞ് വാവ എന്നാണോ പെണ്ണേ നിന്റെ വിചാരം..?” ഞാൻ അവളുടെ മൂക്കില്‍ പിടിച്ച് അവളുടെ മുഖത്തെ ആട്ടി കൊണ്ട് ചോദിച്ചു.
“അങ്ങനെ തന്നെയാ വിചാരം.” അവള്‍ സന്തോഷം മാറാതെ തന്നെ ചിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്നിട്ട് ജെസ്സി എന്റെ മാറിൽ നന്നായി അണഞ്ഞ് ഒതുങ്ങി ചേര്‍ന്നിരുന്നു കൊണ്ട് ഞങ്ങളുടെ ടൂറിന്റെ കാര്യം ഓരോന്നായിട്ട് വിശദമായി തന്നെ ചോദിക്കാൻ തുടങ്ങി. അമ്മയും പിണക്കം മറന്ന് എന്നോട് ഓരോന്നും ചോദിച്ച് കൊണ്ടിരുന്നു. ഞാൻ ജെസ്സിയെ എന്നോട് ചേര്‍ത്തു പിടിച്ച് ചെറുതായി ചാഞ്ഞാടി കൊണ്ടാണ് അവര്‍ ചോദിക്കുന്ന എല്ലാത്തിനും മറുപടി കൊടുത്തു കൊണ്ടിരുന്നത്.
ജെസ്സി വളരെ കുഞ്ഞായി ഇരുന്നപ്പം തൊട്ടേ, ഞാൻ അവളെ ഇങ്ങനെ മടിയില്‍ ഇരുത്തി എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ചാഞ്ഞാടുമായിരുന്നു. അവളെ എന്നോട് ചേര്‍ത്തു പിടിച്ച് കൊണ്ടുള്ള എന്റെ ഈ ചാഞ്ഞാട്ടം അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്.
