ജെസ്സി എന്റെ കഴുത്തിനെ വിട്ടിട്ട് എന്റെ കക്ഷത്തിലൂടേ വട്ടംചുറ്റി പിടിച്ചുകൊണ്ട് എന്റെ മാറിൽ അവളുടെ മുഖത്തിന്റെ സൈഡിനെ അമർത്തി വച്ചിരുന്നു.
ഞാനും മിസ്സും ടീച്ചറും തമ്മിലുള്ള ആ ബന്ധങ്ങൾ ഒഴികെ, ഞങ്ങളുടെ ടൂറിനെ കുറിച്ചും കാട്ടില്‍ ചെന്ന് അലഞ്ചി മൂപ്പനെ കണ്ടതുമൊക്കെ ഞാൻ അവരോട് പറഞ്ഞു. പക്ഷേ മൂപ്പന്റെ ആ പ്രവചനം ഒന്നും ഞാൻ അമ്മയോടും ജെസ്സിയോടും പറഞ്ഞില്ല.
പിന്നേ മിൺമിണിയെ അവളുടെ ലീവ് സമയത്ത് ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യവും ഞാൻ അവരോട് അവതരിപ്പിച്ചു.
“പാവം കുട്ടിയാ അവള്‍.” അമ്മ മിൺമിണിയുടെ രൂപം മനസ്സിൽ കേറ്റി ആലോചിക്കും പോലെ വാത്സല്യപൂർവ്വം പറഞ്ഞു. “അവളെ നീ വേഗം ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വാ മോനെ. എത്രയെന്ന് പറഞ്ഞാ വീഡിയോ കോളിലൂടേ മാത്രം അവളെ കാണുക. അവളെ നേരിട്ട് കാണാന്‍ ശെരിക്കും എനിക്ക് കൊതിയായി. പിന്നെ അവള്‍ക്ക് ഇഷ്ടമുള്ള കാലമത്രയും ഇവിടെ തന്നെ നിന്നോട്ടേ. അവള്‍ക്ക് താൽപര്യം ഉണ്ടെങ്കിൽ ഇവിടത്തെ ഏതെങ്കിലും കോളേജിൽ തന്നെ നമുക്ക് ചേര്‍ക്കാം. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം. എത്ര വേണേലും പഠിക്കട്ടെ. ജോലിക്ക് പോട്ടെ. അവള്‍ പറയുന്ന അവള്‍ക്ക് ഇഷ്ടമുള്ള പയ്യനെ തന്നെ കെട്ടിച്ച് കൊടുക്കുകയും ചെയ്യാം. പിന്നെ നിങ്ങടെ പപ്പ പോലും മിൺമിണിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുന്നതിനേകുറിച്ച് നിന്നോട് സംസാരിക്കാനായി ഇടക്കിടെ എന്നോട് പറയാറുണ്ട്, പക്ഷേ അതിനുള്ള സാഹചര്യം ഇപ്പോഴാണ് എനിക്ക് കിട്ടിയത്. അവളും അദ്ദേഹത്തെ പപ്പയെന്ന് വിളിക്കുമ്പോഴൊക്കെ നിങ്ങടെ പപ്പക്കുണ്ടാകന്ന സന്തോഷം കാണാന്‍ തന്നെ ചെലാണ്. എന്നെ അവൾ അമ്മയെന്ന് വിളിക്കുന്നതൊക്കെ എത്ര കേട്ടിട്ടും മതിയാവുന്നില്ല.”
