മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 29

 

അമ്മ പറഞ്ഞത് കേട്ട് എനിക്ക് നല്ല സന്തോഷമായി. അമ്മക്കും പപ്പക്കും ജെസ്സിക്കുമൊക്കെ മിൺമിണിയെ അത്രമാത്രം ഇഷ്ട്ടമാണ്. സ്വന്തം മകളായി തന്നെയാ എന്റെ അമ്മയും പപ്പയും അവളെ കാണുന്നത്. സ്വന്തം അനിയത്തിയായി തന്നെയാ ഞാനും ജെസ്സിയും അവളെ കണ്ടിട്ടുള്ളത്.

 

“അതേ മമ്മാ, എന്റെയും അഭിപ്രായം അതുതന്നെയാണ്.” ജെസ്സി എന്റെ മാറിൽ നിന്നും മുഖമുയർത്തി അമ്മയോട് പറഞ്ഞിട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഒരു കസേര എന്റെ കസേരയോട്ട് ചേര്‍ത്തിട്ടിട്ട് അവള്‍ അതിലിരുന്നു. “പിന്നേ അച്ചാച്ചാ, അവളെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ചാച്ചന്റെ കൂടെ വരും, എന്നെ കൊണ്ടുപോയിരിക്കണം.” ഇതിൽ ഞാൻ അവളോട് തര്‍ക്കിക്കാൻ പാടില്ലെന്ന പോലെ ജെസ്സി വാശിയോടെയാണ്, ഞാൻ എതിര്‍ത്താൽ എന്നോട് അടി കൂടാൻ തയാറായി തന്നേ, കണ്ണുകൾ ചുരുക്കി എന്നെ നോക്കി പറഞ്ഞത്.

 

പക്ഷേ ഇതുപോലത്തെ കാര്യങ്ങളിൽ അവളുടെ കൂടെ അടി കൂടിയാലും തർക്കിച്ചാലും ഞാൻ ജയിക്കാൻ പോണില്ല എന്നറിയാം. അങ്ങനെ അടി കൂടി ജെസ്സി എന്റെ കൂടെ ഒരുപാട്‌ സ്ഥലങ്ങളിലൊക്കെ വന്നിട്ടുണ്ട്. മിൺമിണിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോ നാലഞ്ച്‌ പ്രാവശ്യം ജെസ്സിയേ എന്റെ കൂടെ  നീലഗരി കാട്ടിലേക്ക് കൊണ്ട്‌ പോയിട്ടുമുണ്ട്. അതുകൂടാതെ ഇന്ത്യയിൽ പല സ്ഥലങ്ങളിലും അവളെ ഞാൻ കൂട്ടി കൊണ്ടുപോയി എന്റെ ലാബും മറ്റ് ബിസിനസ്സൊക്കെ കാണിച്ച് കൊടുത്തിട്ടുണ്ട്.

 

“ശെരി, നിന്നെയും ഞാൻ കൊണ്ടുപോകാം.” ഞാൻ എതിർപ്പ് പറയാതെ ഉടനെ സമ്മതിച്ചു കൊടുത്തു. അപ്പൊ ജെസ്സിക്ക് ഭയങ്കര സന്തോഷവും ഉത്സാഹവുമായി. “ഓക്കെ, ഏപ്രിൽ ലാസ്റ്റല്ലേ അവളുടെ കോളേജ് വെക്കേഷൻ വിടുന്നത്..?”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *