മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“മ്മ്, അതേ.” ഞാൻ പറഞ്ഞു.

 

“ഹ്മ്, ഇനിയുമുണ്ട് രണ്ടര മാസം.” അവള്‍ വെറുപ്പിച്ച് തലയാട്ടി. “അച്ചാച്ചാ, അടുത്ത മാസം 18 ന് നമ്മൾ ഡെല്‍ഹിക്ക് പോകേണ്ട കാര്യം മറക്കല്ലേ.” ജെസ്സി പെട്ടന്ന് ഉത്സാഹത്തോടെ എന്നെ ഓർമ്മിപ്പിച്ചു. “പിന്നേ അച്ചാച്ചാ, എന്റെ രണ്ട് കൂട്ടുകാരികൾ നമ്മുടെ കൂടെ ഡെല്‍ഹിയിൽ വന്നോട്ടേന്ന് എന്നോട് ചോദിച്ചപ്പോ ഞാൻ അവരോട് ഓക്കേയും പറഞ്ഞു. അവരുടെ അമ്മമാരും ഉണ്ടാവും.” എന്നോട് അഭിപ്രായം പോലും ചോദിക്കാതെ ജെസ്സി തന്നെ സ്വന്തമായി തീരുമാനിച്ച കാര്യം എന്നോട് പറഞ്ഞു.

 

“ഓക്കെ. വന്നോട്ടെ.” അതും ഞാൻ സമ്മതിച്ചു.

 

ജെസ്സി എന്തു തന്നെ പറഞ്ഞാലും ഞാൻ സമ്മതിച്ചിരിക്കുമെന്ന് അവള്‍ക്ക് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടാണ് എന്നോട് ചോദിക്കാതെ തന്നെ അവളുടെ കൂട്ടുകാരികളേയും അമ്മമാരേയും കൂടെ കൊണ്ടുപോകാമെന്ന് അവളുടെ കൂട്ടുകാരികളോട് സമ്മതിച്ചത്.

 

“ശെരി മക്കളെ, നമുക്ക് കഴിക്കാം. വന്നേ, ഞാൻ ചപ്പാത്തിയും മുട്ട റോസ്റ്റും ഉണക്കി തരാം.” അമ്മ മെല്ലെ ചെയറിൽ നിന്നും എഴുന്നേറ്റു.

 

അങ്ങനെ ഞങ്ങൾ മക്കളും അമ്മയും കൂടി ഫുഡ് ഉണ്ടാക്കി ചൂടോടെ കഥ പറഞ്ഞു കൊണ്ടാണ് കഴിച്ചത്.

 

ഫുഡ് കഴിച്ച് കൈ കഴുകി ഹാളില്‍ വന്ന ശേഷം അമ്മ സോഫയിൽ ചെന്നിരുന്നു. ഞാൻ ഉടനെ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നു. ജെസ്സി എന്റെ കൈയിൽ തല വച്ച് അങ്ങോട്ട് ചെരിഞ്ഞ് എന്നോട് നന്നായി ചേര്‍ന്നാണ് കിടന്നത്. അമ്മ എന്റെയും ജെസ്സിയുടെ തല മുടിയിലും സ്നേഹത്തോടെ തഴുകി കൊണ്ട്‌ സംസാരിച്ച് കൊണ്ടിരുന്നു. ഞങ്ങളും അമ്മയോട് തിരിച്ച് എന്തൊക്കെയോ കാര്യങ്ങളൊക്കെ സംസാരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *