മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 29

 

“എന്റെ നിത്യേച്ചി.. ഞാൻ നിങ്ങളോട് പിണങ്ങി ഒന്നുമല്ല അവിടെ നിന്നിറങ്ങിയത്.” ഞാൻ പരമാവധി വിശ്വാസിപ്പിക്കുന്ന തരത്തിൽ കള്ളം പറഞ്ഞു.

 

“അതേയതേ, നിന്റെ നുണ ഞങ്ങൾ വിശ്വസിച്ചു. ഇന്നും ഇന്നലെയും അല്ലല്ലോ ഞാൻ നിന്നെ കാണാന്‍ തുടങ്ങിയത്‌, നിന്റെ പതിനാലാമത്തേ വയസ്സ് തൊട്ടേ ഞാൻ നിന്നെ കാണുകയാണ്, നിന്റെ ഇണക്കവും പിണക്കവും കള്ളം പറച്ചിലും എല്ലാം വ്യക്തമായി തന്നെ എനിക്ക് തിരിച്ചറിയാൻ കഴിയും, ജിനു..!!” ഗോള്‍ഡ മിസ്സ് എന്റെ കള്ളം പറച്ചില്‍ കയ്യോടെ പൊക്കി.

 

“എന്തായാലും അതൊക്കെ വിട്. രാത്രി നീ ഇറങ്ങിയോ ഇല്ലയോ, ഉള്ളത് പറയടാ.” മിസ്സ് സീരിയസ്സായി ചോദിച്ചു.

 

“ഞാൻ ഉറങ്ങിയായിരുന്നു ചേച്ചി. വൈകിട്ട് ഞാൻ എന്റെ കുടുംബ വീട്ടില്‍ പോയായിരുന്നു. രാത്രി അവിടെയാണ് തങ്ങിയത്. വെളുപ്പിനാണാ എന്റെ വീട്ടില്‍ തിരികെ വന്നത്. എന്നിട്ട് ദേ എന്റെ യാത്ര ഇപ്പൊ തുടങ്ങിയതേയുള്ളു.”

 

“മ്മ്, എന്തായാലും നിന്റെ കുടുംബ വീട്ടിലേക്ക് പോയത് വളരെ നന്നായി. പട്ടിണി കിടക്കാനും ഉറക്കമിളച്ച് എന്തെങ്കിലും ജോലി ചെയ്യാനുമൊക്കെ നിന്റെ അമ്മയും ജെസ്സിയും എന്തായാലും സമ്മതിച്ചിട്ടുണ്ടാവില്ല.” മിസ്സ് ആശ്വാസത്തോടെ പറഞ്ഞു.

 

“ഡാ കുട്ടാ, പിന്നെ, നീ ഇങ്ങോട്ട് വരുന്നുണ്ടോ… അതോ അങ്ങനെ തന്നെ നേരെ പോകുമോ…?” നിത്യ ടീച്ചർ നല്ല പ്രതീക്ഷയില്‍ ചോദിച്ചു.

 

“നേരെ പോകുന്നു ചേച്ചി. ഇനി തിരികെ വന്നിട്ടേ ഞാൻ അങ്ങോട്ടുള്ളു.” ഞാൻ സൗമ്യമായി അറിയിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *