അങ്ങനെ തന്നെയാണ് ഞാൻ അടുത്ത സ്ഥലങ്ങളിലും പോയി ആദ്യം ലാബ്, പിന്നെ മരുന്ന് കടകള്‍, മറ്റ് ബിസിനസ്സ്, പാർട്നർസായ ഉയർന്ന ഉദ്യോഗസ്ഥരെ കാണുക, പിന്നെ കാട്ടിലേക്ക്, എന്ന സെയിം ഓര്‍ഡര്‍ ഞാൻ ഫോളോ ചെയ്തത്.
ഞാൻ കാട്ടില്‍ പോകുമ്പോഴൊക്കെ കാട്ടിലെ മൂപ്പൻ മാരൊക്കെ എന്നോട് നേരിട്ട് പല ആവശ്യങ്ങളും അറിയിക്കാറുണ്ടായിരുന്നൂ. അപ്പൊ ഞാനും എല്ലാം ഉടനെ അറേഞ്ച് ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, അപ്പൊ തന്നെ ഇതിനായി ഞാൻ ഏര്‍പ്പാടാക്കിയിരിക്കുന്ന എന്റെ ചില ഏജെൻറ്റ്മാരേ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ കാട്ടില്‍ വരുമ്പോ അവര്‍ക്കൊക്കെ കൊടുക്കാനായി ഞാൻ വാങ്ങിച്ച് വണ്ടിയില്‍ വച്ചിരുന്ന സാധനങ്ങളും, പിന്നെ എന്റെ സ്വന്തം ഉല്‍പ്പന്നങ്ങളും ഒക്കെ വേണ്ടതുപോലെ അവരെയൊക്കെ ഏല്പിച്ചിട്ട് എന്റെ അടുത്തടുത്ത ലക്ഷ്യങ്ങളിലേക്കുള്ള യാത്രകൾ ഞാൻ തുടർന്നു കൊണ്ടിരുന്നു.
ഞാൻ അവര്‍ക്ക് കൊടുത്തത് പോലെ അവരിൽ നിന്നൊക്കെ എനിക്ക് ഒരുപാട് സമ്മാനങ്ങൾ ഇങ്ങോട്ടും കിട്ടിയായിരുന്നു. കാട്ടുവാസികൾക്ക് മാത്രം അറിയാവുന്ന കാടിന്റെ രഹസ്യ പ്രദേശങ്ങളിൽ നിന്നു മാത്രം ലഭിക്കുന്ന അപൂര്‍വ മരുന്ന് ചെടികളും, അപൂര്‍വ മരങ്ങളില്‍ നിന്നും… മണ്ണിൽ നിന്നുമൊക്കെ ലഭിക്കുന്ന വസ്തുക്കൾ ആയിരുന്നു അവരുടെ സമ്മാനം. അതിനേയൊക്കെ ഞാൻ എന്റെ ലാബിൽ കൊണ്ടുപോയി അതിൽ നിന്നൊക്കെ എങ്ങനെയുളള മരുന്നുകളേയാണ് തയ്യാറാക്കാന്‍ കഴിയുകയെന്ന് പരീക്ഷിച്ച ശേഷമാണ് ഞാൻ വേണ്ടത് പോലെ ഉപയോഗിക്കാറുള്ളത്.
