മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

ആ അപൂര്‍വ്വ വസ്തുകളെ എല്ലാം എന്റെ വണ്ടിയില്‍ ഒരു ബോക്സിനകത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന മിനി ഗ്രീന്‍ ഹൗസിലും മറ്റ് സ്റ്റോറേജ് സംവിധാനങ്ങളിലുമൊക്കെ ഞാൻ സൂക്ഷിച്ചു.

 

അങ്ങനെ ദിവസങ്ങളും ആഴ്ചകളും വളരെ വേഗത്തിൽ തന്നെ ഉരുണ്ടോടി കൊണ്ടിരുന്നു. ഇടക്കിടെ ഞാൻ എന്റെ അമ്മയ്ക്കും, ജെസ്സിക്കും, നിത്യ ടീച്ചർക്കും, ഗോൾഡ മിസ്സിനുമൊക്കെ കോൾ ചെയ്തു സംസാരിക്കാന്‍ മറന്നില്ല. അതുപോലെ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം ഹില്‍ഡ ചേച്ചിയും, എന്റെ മറ്റ് ബിസിനസ്സ് നടത്തിപ്പുകാരേയുമൊക്കെ ആഴ്ചയിൽ രണ്ട് ദിവസം എന്നെ വിളിച്ച് അവിടത്തെ കാര്യങ്ങൾ എല്ലാം പറയുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയുമൊക്കെ ചെയ്തും എല്ലാം മെയിൻറ്റെയിൻ ചെയ്തു കൊണ്ടുപോയി.

 

ചില സ്ഥലങ്ങളില്‍ ഞാൻ അതിരാവിലെ കാട്ടില്‍ കേറിയാല്‍ രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ തിരികെ പോകുമായിരുന്നു. പക്ഷേ ചില സാഹചര്യങ്ങളില്‍ ഞാൻ മൂന്നും നാലും ദിവസങ്ങൾ കാട്ടിനകത്ത് തന്നെ തങ്ങേണ്ടിയും വന്നു. രാത്രി സമയങ്ങളില്‍ എന്റെ വണ്ടിയുടെ 360° ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം ഓണാക്കി വച്ചിട്ട് വണ്ടിക്കകത്ത് തന്നെയാണ് ഉറങ്ങിയത്. എല്ലാ അര മിനിറ്റിന് ഒരിക്കൽ തെളിയുകയും, തെളിഞ്ഞു കഴിഞ്ഞാൽ പത്ത് സെക്കന്‍ഡിൽ അണഞ്ഞിട്ട് വീണ്ടും അര മിനിറ്റ് കഴിഞ്ഞ് തെളിയുന്ന താരത്തിലാണ് ആ പവർഫുൾ ലൈറ്റ് സിസ്റ്റം സെറ്റ് ചെയ്തിരുന്നത്. ഈ മിന്നി തെളിയുന്ന ലൈറ്റ് സിസ്റ്റം കാരണം വന്യ മൃഗങ്ങള്‍ ഒന്നും എന്റെ വണ്ടിയുടെ അടുത്തേക്ക് വരാനുള്ള ജിജ്ഞാസയും ധൈര്യവും കാണിച്ചില്ല.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *