അങ്ങനെ എല്ലാം വളരെ സുഗമമായി തന്നെ പോയി കൊണ്ടിരുന്നു.
ഇന്ത്യയിലുള്ള ചില കാടുകളില്‍ ഔഷധ ഗുണവിശേഷങ്ങളുള്ള അരുവികള്‍ കുറെ ഉണ്ട്, അതിനെ കുറിച്ച് ഗവണ്മെന്റിനും ഗവേഷകർക്കുമൊക്കെ അറിയുകയും ചെയ്യാം. പക്ഷേ അവര്‍ക്ക് പോലും അറിയാത്ത ഒരുപാട് അപൂര്‍വമായ അരുവികള്‍ ചില സ്ഥലങ്ങളിലുള്ള ഉള്‍ കാടുകളില്‍ ഉണ്ട്. അതിനെ കുറിച്ചുള്ള ഒരുത്തരി വിവരം പോലും പുറംലോകത്തുള്ള ആര്‍ക്കും തന്നെ അറിയുകയുമില്ല. മൂപ്പൻമാരും, പിന്നെ ചില സ്പെഷ്യൽ ആദിവാസികളും ഒഴികെ, ഭൂരിപക്ഷ ആദിവാസികൾക്കും ആ സ്ഥലങ്ങളെ കുറിച്ചും അരുവികളേ കുറിച്ചും അറിയില്ല എന്നതാണ് സത്യം. പക്ഷേ ഇന്ത്യയിലുള്ള എല്ലാ കാടുകളുടേയും രഹസ്യങ്ങള്‍ എല്ലാം, അലഞ്ചി മൂപ്പനും, പിന്നെ മറ്റനേകം കാടുകളിലുള്ള മൂപ്പൻമാരും ചേര്‍ന്ന് എന്നെ നേരിട്ട് കൂട്ടിക്കൊണ്ടു പോയി കാണിച്ച് തരികയും, ആര്‍ക്കൊക്കെ അറിയാവുന്ന വിശേഷ കാര്യങ്ങൾ ഒക്കെയും വിശദമായി തന്നെ എല്ലാം എനിക്ക് പഠിപ്പിച്ച് തരികയുമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.
ആ വിശേഷ സ്ഥലങ്ങളില്‍ ഒക്കെ ഏറ്റവും പുരാതനമായ ഒരു പ്രത്യെകതരം ഗോത്രങ്ങളിൽ പെട്ട ആദിവാസികളാണ് കാവൽക്കാരായി നിശ്ചയിക്കപ്പെട്ടിരുന്നത്. അവർ ഓരോരുത്തരുടെ കൂടേയും ഏതെങ്കിലും ഇനത്തില്‍ പെട്ട ഓരോ വന്യ മൃഗവും ഉണ്ടാവും. കാടിന്റെ രഹസ്യ പ്രദേശങ്ങളുടെ പരിപാലകർ എന്നാണ് അവർ അറിയപ്പെടുന്നത്. പുറം ലോകത്തുള്ള ആരെയും ആ പ്രദേശങ്ങളിൽ പോകാൻ ഇവർ അനുവദിക്കില്ല. ഭയപ്പെടുത്തി ഓടിക്കുകയാണ് അവർ ചെയ്യാറുള്ളത്.
