മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 29

 

ഇനി നല്ലോണം റെസ്റ്റ് എടുത്തിട്ട് നാളെ ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര തുടങ്ങാം, അതാണ്‌ നല്ലത്. മനസ്സിൽ ഞാൻ തീരുമാനിച്ചു.

**************

 

എന്തുകൊണ്ടെന്നറിയില്ല, എന്റെ മനസ്സ് എന്റെ തലച്ചോറിന്റെ കണ്ട്രോള്‍ ഏറ്റെടുത്ത് എന്നെ നയിച്ചത് പോലെയാണ് ഞാൻ വണ്ടി ഓടിച്ച് കുറച്ച് ഒതുങ്ങിയ ഭാഗത്തുള്ള ആ 6 നിലകളുള്ള പഴയ മോഡൽ ലോഡ്ജിന്റെ പാർക്കിംഗിൽ കൊണ്ട്‌ നിര്‍ത്തിയത്.

 

ആ ലോഡ്ജിന് സെക്യൂരിറ്റിയായി ആരും തന്നെ ഇല്ലായിരുന്നു. സിസിടിവി ക്യാമറ സംവിധാനങ്ങളും ഇല്ലായിരുന്നു. എന്റെ ശേഖരണം കഴിഞ്ഞ് വരുമ്പോ ഒരിക്കലും ഞാൻ ഇങ്ങനത്തെ ലോഡ്ജ് ഞാൻ സെലക്റ്റ് ചെയ്ത് റിസ്ക് എടുക്കാറില്ല. അത്രമാത്രം വിലപിടിപ്പുള്ള സാധനങ്ങളാണ് എന്റെ വണ്ടിക്കകത്തും, വണ്ടിക്ക് മുകളിലുള്ള കംപാർട്മെന്റിലും ഉള്ളത്. പലർക്കും ഇതൊക്കെ കണ്ടാല്‍ എന്താണെന്ന് പോലും മനസ്സിലാവില്ല, കൂടാതെ അതിന്റെയൊക്കെ വില പോലും അറിയില്ല… പക്ഷേ എന്നാലും അത്രമാത്രം കഷ്ടപ്പെട് ശേഖരിച്ച സാധനങ്ങൾ ആയതുകൊണ്ടും, കോടികൾ വിലമതിക്കുന്ന സാധനങ്ങൾ ആയതുകൊണ്ടും എന്റെ അസ്വസ്ഥതയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഈ ലോഡ്ജ് കണ്ടപ്പോ ഞാൻ ഒന്ന് മടിച്ചത്.

 

പക്ഷേ എന്തുകൊണ്ടോ വേറെ എവിടെയെങ്കിലും പോകാൻ അനുവദിക്കാതെ എന്റെ മനസ്സാണ് എന്നെ ഇങ്ങോട്ട് നയിച്ചത്. ഇങ്ങനെയുള്ള തോന്നലുകളും, ചിലപ്പോഴൊക്കെ എന്റെ മനസ്സ് എന്നെ നിയന്ത്രിച്ച് എന്നെ എവിടെയെങ്കിലും എത്തിക്കുമ്പോഴുമൊക്കെ ഞാൻ അതിനെ നിസ്സാരമായിട്ട് എടുക്കാറില്ലായിരുന്നു. അതുകൊണ്ട്‌ തന്നെയാണ് എന്റെ മനസ്സ് സ്വയം തീരുമാനിച്ചത് പോലെ നടക്കട്ടെ എന്ന് ഞാൻ വിട്ടത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *