മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 32

 

അവളുടെ കൈകളിൽ പല ഭാഗത്തായി പല ഷേപ്പിലുള്ള മങ്ങിപോയ പഴയ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അതുപോലെ കഴുത്തിൽ ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മനപ്പൂര്‍വ്വം ആരോ അവളെ പൊള്ളിച്ച് ടോർച്ചർ ചെയ്ത പാടുകളാണെന്ന് എനിക്ക് വ്യക്തമായി തന്നെ പറയാന്‍ കഴിയുമായിരുന്നു. എന്റെ മനസ്സ് പെട്ടന്ന് വിറങ്ങലിച്ചു പോയി.

 

ഏത് അപരാധിയാണ് ഈ ക്രൂരത കാണിച്ചത്..!! എന്തിനായിരിക്കും മനുഷ്യത്വമിലാലാതെ അവളോട് അങ്ങനെ ചെയ്തത്..!! എനിക്ക് നല്ല ദേഷ്യവും സങ്കടവും വന്നുപോയി.

 

എന്തൊക്കെയായാലും അവളുടെ കണ്ണുകളിൽ ഒരു അസാധാരണ കരുത്തിന്റെ തിളക്കം ഉണ്ടായിരുന്നു. പക്ഷേ ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ ആണെങ്കിലും കൂടി ജീവിതം മടുത്തത് പോലത്തെ ഒരു നെഗറ്റീവ് എനർജിയാണ് അവളിൽ നിന്നും വരുന്നതായി എനിക്ക് ഫീൽ ചെയ്തു കൊണ്ടിരുന്നത്. ചിലപ്പോ ഒരു വൈദ്യന്‍ ആയത് കൊണ്ടാവും ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

 

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പൊ അവളുടെ സൂക്ഷ്മതയുള്ള നോട്ടം എന്റെ കണ്ണുകളിലൂടെ തുളച്ച് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ചെന്നത് പോലെ തോന്നി.

 

അവള്‍ വന്നത് തൊട്ടേ ഒരു സത്യസന്ധമായ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അവളുടെ മനസ്സിൽ വെറും വിഷമങ്ങളും ഭാരങ്ങളും മാത്രം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞായിരുന്നു. കൂടാതെ വര്‍ഷങ്ങളായി ശെരിക്കുള്ള റെസ്റ്റ് കിട്ടാത്തത് പോലത്തെ ക്ഷീണവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *