എന്നെ ഏറ്റവും കൂടുതലായി ആകര്‍ഷിച്ചത് എന്തെന്ന് വച്ചാല്‍, അവളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്ന് എന്റെ മനസ്സിൽ പെട്ടന്ന് നിറഞ്ഞു തുളുമ്പി നിന്ന ചിന്തയാണ്…, അത്ര പെട്ടന്ന് എനിക്ക് ആരോടും തോന്നാത്ത ഒരു വികാരമായിരുന്നു അത്.
അവളെ വിശ്വസിച്ച് എത്ര വലിയ ഉത്തരവാദിത്തങ്ങളും ഏല്പിക്കാൻ കഴിയുമെന്നും എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. അവളെ എന്റെ ഏതെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സിന്റെ ഹെഡ് സ്റ്റാഫായി നിയമിക്കാന്‍ അര്‍ഹയായവളാണ് എന്നും എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
സാധാരണയായി എന്റെ മനസ്സിൽ ചിലരോട് ഇങ്ങനത്തെ തോന്നലുകള്‍ ഉണ്ടായപ്പോൾ മാത്രമാണ് അവരെ ഞാൻ സെലക്റ്റ് ചെയ്ത് എന്റെ പല ബിസിനെസ്സുകളുടേയും നടത്തിപ്പുകിരായി ഞാൻ നിയമിച്ചിരുന്നത്.
ഇപ്പൊ ദാ, ഈ സുന്ദരി പെണ്ണിനെ കണ്ടപ്പോഴും അതേ സൂചനകൾ എന്റെ മനസ്സ് തന്നു കൊണ്ടിരിക്കുന്നു. ഈ നല്ല സൂചനയേ ഞാൻ സീരിയസ്സായി തന്നെ എടുക്കാൻ തീരുമാനിച്ചു. ഇവളെ പോലെയുള്ളവരേയാണ് എനിക്ക് എന്റെ ബിസിനസ്സിൽ വേണ്ടത്. പക്ഷേ ഇവൾക്ക് താൽപര്യം ഉണ്ടാവുമോ എന്നാണ് ആദ്യം അറിയേണ്ടത്. എന്തായാലും വഴിയേ നോക്കാം.
എന്റെ മനസ്സിനെ വായിച്ച ശേഷം അതൊക്കെ അവളെ തൃപ്തിപ്പെടുത്തിയത് പോലെ അവളുടെ പുഞ്ചിരി വലുതായി വിടര്‍ന്നു. എന്നെ വിശ്വസിക്കാൻ കഴിയുന്ന കൂട്ടത്തിൽ പെടുത്തിയത് പോലെ അവളുടെ ശരീരവും കണ്ണുകളും റിലാക്സായി.
“എനിക്കൊരു റൂം വേണമായിരുന്നു, മേഡം.. കഴിയുമെങ്കിൽ ഏറ്റവും താഴത്തെ ഫ്ലോറിൽ തന്നെ വേണം. എന്തേ റൂം ഒഴിവുണ്ടോ..?” ബഹുമാനപൂർവ്വം ഞാൻ ഹിന്ദിയില്‍ ചോദിച്ചു.
