മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 34

 

“റൂം ഇല്ലായിരുന്നെങ്കിൽ നിങ്ങളോട് വെയിറ്റ് ചെയ്യാൻ പറയില്ലായിരുന്നു, സർ.” അവള്‍ നര്‍മ്മം ചേര്‍ത്ത് പുഞ്ചിരി മാറാതെ പക്വതയോടെ പറഞ്ഞു.

 

കൊള്ളാം, നല്ല മറുപടി.

 

പക്ഷേ എന്റെ ബഹുമാനപൂർവ്വമായ സംസാരം കാരണം അവളുടെ മുഖം സന്തോഷത്തില്‍ ഭയങ്കരമായി പ്രകാശിച്ചു. ഞാൻ കോൾ ചെയ്ത ശേഷം അവൾ വെപ്രാളത്തിൽ ഡ്രെസ്സ് മാറി വന്നത് കൊണ്ട്‌ അവളുടെ ലൂസ് ടോപ്പിന് മുകളില്‍ ഷോൾ ഇടാൻ മറന്നു പോയിരുന്നു. ഞാൻ അത് ശ്രദ്ധിച്ചെങ്കിലും ആ സാഹചര്യം മുതലെടുത്ത് ആ വിടവിലൂടേ നോക്കാനൊന്നും എനിക്ക് മനസ്സ് വന്നില്ല. അതൊക്കെ അവളുടെ ശ്രദ്ധയിൽ പെട്ടപ്പോ എന്നോട് ഒരു ബഹുമാനം അവളുടെ കണ്ണിലും മനസ്സിലും പടരുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു.

 

അവളുടെ മുഖത്ത് ഉണ്ടായിരുന്ന സാധാരണ പുഞ്ചിരിക്ക് പകരം ഇപ്പൊ നല്ല പ്രകാശപൂർണ്ണമായ ഒരു വലിയ പുഞ്ചിരി തന്നെ വിടര്‍ന്നപ്പോ അവൾ പെട്ടന്ന് ഒരു മാലാഖയായി മാറിയത് പോലെയാണ് എനിക്ക് തോന്നിയത്‌. അതോടെ എനിക്ക് അവളോടുള്ള അട്രാക്ഷൻ കൂടിക്കൂടി വന്നു. പക്ഷേ മോശമായ ചിന്തകൾ ഒന്നും ഇതുവരെ അവളോട് എനിക്കുണ്ടായതുമില്ല.

 

“സർ മലയാളിയാണോ…?” ഹിന്ദിയില്‍ തന്നെ അവൾ പെട്ടന്ന് ചോദിച്ചു.

 

ആണെന്ന് ഞാൻ തലയാട്ടി.

 

“ഇവിടെ മുറി ഉണ്ട് സർ, പക്ഷേ താഴെ ഒന്നും ഒഴിവില്ല.” അവള്‍ ബോള്‍ഡായി പറഞ്ഞു. “പിന്നേ എത്ര ദിവസത്തേയ്ക്കാണ് റൂം വേണ്ടത്..?” അല്‍പ്പം ഉച്ചാരണ പിശക് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ തന്നെ അവള്‍ എന്നോട് സംസാരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *