മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“മലയാളം എങ്ങനെ അറിയാം..?” അവള്‍ ചെറിയ ഉചാരണ പിശകോടേയാണെങ്കിലും വളരെ ക്യൂട്ടായി മലയാളം സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

ഉടനെ അവളുടെ മുഖം മങ്ങിപ്പോയി. പുഞ്ചിരി പതിയെ ഉരുകി ഒലിച്ചു പോയി. സങ്കടം വന്ന് അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോകുകയും ചെയ്തു. പെട്ടന്നുണ്ടായ ചെറിയൊരു തേങ്ങലിനെ അവള്‍ എങ്ങനെയോ നിയന്ത്രിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ എന്തോ പഴയ ഓര്‍മകളില്‍ വീണത് പോലെ അവള്‍ കണ്ണുകൾ നിറച്ച് നിന്നു.

 

ഈ വിഷയം അവളെ വേദനിപ്പിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ ഞാൻ ഉടനെ കാര്യം മാറ്റി.

 

“ഓക്കെ, മേഡം. എനിക്ക് ഒരു ദിവസത്തേക്ക് മാത്രം റൂം മതി. നാളെ ഉച്ച കഴിഞ്ഞാവൂം ഞാൻ വെക്കേറ്റ് ചെയ്യുക.”

 

“ഓക്കെ സർ.” അവൾ പെട്ടന്ന് കണ്ണും മുഖവും തുടച്ചിട്ട് പിന്നെയും പുഞ്ചിരിച്ചു. “പക്ഷേ നാല് തൊട്ട് ആറാം നില വരെയുള്ള കുറച്ച് റൂമുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്, താഴെ ഇല്ല. മുകളില്‍ ആയതുകൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ..?” അവള്‍ ചോദിച്ചു.

 

“മുകളില്‍….,” ഞാൻ ഒന്ന് മടിച്ചു. പക്ഷേ അവളെ എന്തുകൊണ്ടോ നിരാശപ്പെടുത്താൻ എനിക്ക് മനസ്സ് വരാത്തത് കൊണ്ട്‌ ഞാൻ പറഞ്ഞു. “മുകളില്‍ ആണെങ്കിലും സാരമില്ല, മേഡം.”

 

അപ്പോ അവളുടെ പുഞ്ചിരി വലുതായി. എനിക്ക് മനസ്സിൽ സന്തോഷം ഉണ്ടാവുകയും ചെയ്തു.

 

“പക്ഷേ അവിടെ റൂമിൽ നിന്നുകൊണ്ട് തന്നെ താഴെ പാർക്കിംഗിൽ നോക്കാൻ കഴിയുന്ന വിന്‍ഡോ ഉള്ള റൂംസ് വല്ലതും ഇവിടേയുണ്ടെങ്കിൽ കിട്ടുമോ..?” ഞാൻ പ്രതീക്ഷയില്‍ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *