“സോറി മേഡം.. നിങ്ങളെ കളിയാക്കി ചിരിച്ചതല്ല. എന്റെ പാവം വണ്ടിയെ അങ്ങനെയൊക്കെ പറയുന്നത് കേട്ടാണ് ചിരിച്ചു പോയത്..” ഞാൻ പെട്ടന്ന് ക്ഷമ ചോദിച്ചു.
പക്ഷേ അവളും എന്തോ തമാശ കേട്ടപോലെ ആദ്യമായി പൊട്ടിച്ചിരിച്ചു. എന്നിട്ട്, വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊട്ടിച്ചിരിക്കുന്നത് പോലെ അവൾ ആശ്ചര്യപ്പെട്ട് സ്വന്തം കവിളിൽ ഒന്ന് തടവിയ ശേഷം പൊട്ടിച്ചിരി നിര്‍ത്തുകയും ചെയ്തു. എന്നിട്ട് എന്നോട് കുറച്ച് അടുപ്പം തോന്നിയത് പോലെ അവള്‍ നല്ല റിലാക്സ്ഡായി എന്റെ കണ്ണില്‍ നോക്കി.
“ആ വണ്ടിയെ കാണുമ്പോ പേടി തോന്നുമെക്കിലും അവള്‍ക്ക് ഒരു വൈൽഡ് ഭംഗിയുണ്ട്. എനിക്ക് സത്യത്തിൽ അവളെ ഇഷ്ടായി.” അവള്‍ അഭിപ്രായം പറഞ്ഞു.
“അവളോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അവന്‍ എന്നാണ് ചിലപ്പോഴൊക്കെ ഞാൻ പറയാറുള്ളത്.”
“ഓഹ്, അവൾ എന്നതാണ് ശെരി. എത്ര ഭാരം അവൾ ചുമക്കുന്നു എന്നത് തന്നെയാണ് കാരണം. ഒരു പെണ്ണിന് മാത്രമേ ഒരുപാട് വേദനയും ഭാരവും ചുമക്കാൻ കഴിയൂ.” അവൾ എന്നെ ചലഞ്ച് ചെയ്യുന്നത് പോലെയാണ് വാശിയോടെ പറഞ്ഞത്.
അവൾ സ്വന്തം വേദനയും, മനസ്സിൽ ചുമക്കുന്ന ഭാരത്തേയും മുൻ നിർത്തി സംസാരിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ ആ പാവം പെണ്ണിനോട് തര്‍ക്കിക്കാന്‍ തുനിഞ്ഞില്ല.
“ഓക്കെ മേഡം, ഞാൻ സമ്മതിച്ചു. ‘അവൾ’ തന്നെയാണ് കറക്റ്റ്.”
ഞാൻ പെട്ടന്ന് സമ്മതിച്ച് കൊടുത്തത് കണ്ട് അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. പക്ഷേ ഉടനെ അവള്‍ക്ക് എന്നോട് കുറച്ചുകൂടി അടുപ്പം തോന്നിയത് പോലെ നല്ല ക്യാഷ്വലായി അവൾ ചിരിച്ചു.
