“എങ്ങനെ, കാശ് കൈയിൽ വേണോ അതോ—”
അന്നേരം അവളുടെ മുഖത്ത് വല്ലാത്ത കോപം ഇരച്ചു കേറി വന്നു. പക്ഷേ അതിനെ അവള്‍ കടിച്ചമർത്തി കൊണ്ട് പറഞ്ഞു, “കൈയിൽ മതി, സർ. ഇതിന്റെ കണക്കൊന്നും എന്റെ വൃത്തികെട്ട മാമനെ അറിയിക്കേണ്ട കാ—” പെട്ടന്ന് അവള്‍ ബോധം വന്നത് പോലെ നിര്‍ത്തിയിട്ട് ഇടിവെട്ടേറ്റ പോലെ നിന്നിട്ട് ഒന്ന് തല കുലുക്കി. “സോറി, ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി.” അവള്‍ പെട്ടന്ന് അസ്വസ്ഥയായി കൈകൾ തിരുമ്മി. “ഓക്കെ, കാശ് എന്റെ കൈയിൽ തന്നോളു.” പതിഞ്ഞ ശബ്ദത്തിൽ അവള്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാൻ കൊടുത്ത കാശ് അവള്‍ വാങ്ങിച്ചപ്പോഴാണ് അവളുടെ കൈയിൽ കിടക്കുന്ന ഇടി വള ഞാൻ കണ്ടത്. അതുകൊണ്ട് മുഖത്ത് ഒരിടി കിട്ടിയാൽ ബോധം പോകുമെന്നതിൽ സംശയമില്ല. അപ്പോഴാണ് മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടത് — പാനലിനകത്തുള്ള ഒരു ഡ്രോ തുറന്ന് കിടക്കുന്നത് കണ്ടു. അതിനകത്ത് ഒരു വണ്ണമുള്ള ലാത്തിയും ഒരു നീണ്ട മൂര്‍ച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. ലാത്തിയുടെ രണ്ട് അറ്റവും അലൂമിനിയം കൊണ്ട് പൊതിഞ്ഞിരുന്നു.
“ഇതൊക്കെ എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് സർ.” അവളുടെ ഇടി വളയും മറ്റും നോക്കുന്നത് കണ്ടപ്പോ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങളെ പോലെ എല്ലാവരും മാന്യന്‍മാര്‍ ഒന്നുമല്ല സർ, ചിലർ ദുരുദ്ദേശത്തോടഞയാണ് പാതിരാത്രി ഇങ്ങോട്ട് കേറി വന്ന് എന്നെ വിളിച്ചിട്ടുള്ളത്, അപ്പോഴൊക്കെ ഇതൊക്കെയായിരുന്നു എന്നെ തുണച്ചത്. ഇപ്പോഴൊക്കെ ആരും എന്നെ ശല്യം ചെയ്യാറില്ല.” അവള്‍ അഭിമാനത്തോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
