മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 34

 

“ഒരു തികഞ്ഞ അഭ്യാസിക്ക് മുന്നില്‍ അതൊന്നും ഗുണം ചെയ്തില്ല, മേഡം. അതുകൊണ്ട്‌ അതിൽ മാത്രം വിശ്വസിക്കരുത്. ഓവർ ക്കോൺഫിഡന്റും അത്ര നല്ലതല്ല, നിങ്ങൾ വളരെ സൂക്ഷിക്കണം. ഇതുപോലെ രാത്രി സമയങ്ങളില്‍ ഒറ്റക്ക് വരാതെ കൂടെ ആരെയെങ്കിലും കൂട്ടുന്നതാവും ബുദ്ധി.” ഞാൻ കാര്യമായി അവളെ ഉപദേശിച്ചു.

 

അപ്പോ കുറെ നേരം എന്റെ കണ്ണില്‍ നോക്കി അവള്‍ പഠിച്ചു. “നിങ്ങൾ തികഞ്ഞൊരു അഭ്യാസിയാണോ..? അതുകൊണ്ടാണോ കാട്ടിലും മലകളിലും ഒക്കെ ഒറ്റക്ക് പോകാൻ ഇത്രയും ധൈര്യം കിട്ടിയത്..?”

 

അതിന്‌ മറുപടി കൊടുക്കാതെ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പക്ഷേ അവള്‍ക്ക് അത് മതിയായില്ല.

 

“പറയൂ സർ, നിങ്ങൾ എന്നോട് അതിക്രമം ചെയ്യാൻ ശ്രമിച്ചാൽ എന്റെ ഈ ഇടി വളയും, ആ ലാത്തിയും, കത്തിയും കൊണ്ട്‌ നിങ്ങളെ എനിക്ക് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്..?” അവള്‍ വെല്ലുവിളിക്കും പോലെ ചോദിച്ചു.

 

“സോറി മേഡം നിങ്ങളെ വെല്ലുവിളിക്കാനും പരീക്ഷിക്കാനും ഞാൻ ശ്രമിച്ചതല്ല. ഒരു സത്യം ഉൾപ്പെടുത്തി കൊണ്ട്‌ ഉപദേശിച്ചെന്നേയുള്ളു. വേണമെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം, എല്ലാം നിങ്ങളുടെ ഇഷ്ട്ടം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

ഉടനെ അവളുടെ കണ്ണുകൾ പെട്ടന്ന് സോഫ്റ്റായി മാറി. ഒരു ബഹുമാനം പെട്ടന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞു.

 

“ശെരിക്കും നിങ്ങൾ വിചാരിച്ചാല്‍ എന്റെ ഈ ആയുധങ്ങൾ ഒന്നും മതിയാവില്ലെന്ന് ഇപ്പൊ ഞാൻ വിശ്വസിക്കുന്നു” എന്നെ ഞെട്ടിച്ച് കൊണ്ട്‌ അവള്‍ പറഞ്ഞിട്ട് പുഞ്ചിരിച്ചു. “മോശപ്പെട്ട ആളുകള്‍ക്ക് മുന്നില്‍ നിങ്ങൾ വളരെയേറെ അപകടകാരിയാണെന്ന ഫീൽ നിങ്ങളെ കണ്ട നിമിഷം തൊട്ടേ എന്റെ മനസ്സിൽ ശെരിക്കും കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ മനസ്സ് എന്നോട് പറയുന്നത് എന്തും കറക്റ്റായിരിക്കും. പക്ഷേ എനിക്ക് നിങ്ങളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്നുമാണ് ആദ്യം നിങ്ങളെ കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞത്. അതുകൊണ്ടാണ് നിങ്ങളെ ഞാൻ ഭയപ്പെടാത്തത്. ആ കാരണം കൊണ്ടാണ് നിങ്ങളോട് ഞാൻ ഇത്രയും ധൈര്യത്തിൽ ഇത്രയും നേരം ഞാൻ സംസാരിച്ചത്.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *