ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി പല്ല് തേച്ച് ഫ്രെഷായി വന്നിട്ട് വേറെ ഷഡ്ഡി ഇട്ട ശേഷം ഒരു ജീൻസ് പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടു.
ശേഷം ഞാൻ ജെസ്സിക് വിളിച്ച് അവളോടും അമ്മയോടും സംസാരിച്ചു. അവരോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം ഞാൻ ധ്വനിയേ കുറിച്ചും അവരോട് സംസാരിച്ചു. എന്റെ സംശയങ്ങളും ഊഹാപോഹങ്ങളും ഞാൻ അവരോട് പറഞ്ഞു.
“അച്ചാച്ചാ, ആ ചേച്ചിക്ക് എന്തോ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ട്, തീര്‍ച്ച. അച്ചാച്ചൻ ധ്വനി ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയ ശേഷം മാത്രം അവിടം വിട്ടാൽ മതി. ആ ചേച്ചിക്ക് അവിടെ നിൽക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാച്ചൻ ആ ചേച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിട്ട് എന്തെങ്കിലും ജോലി കൊടുക്കണം, താമസ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം ” ജെസ്സി എന്നോട് സീരിയസ്സായി പറഞ്ഞു.
“അവളെ ഇങ്ങോട്ട് കൊണ്ടുവാ മോനെ. നമ്മുടെ വീട്ടില്‍ അവൾ നിന്നോട്ടേ. നീ ഒരു ജോലി മാത്രം അവള്‍ക്ക് കൊടുത്താൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.” അമ്മയും ധൈര്യം തന്നു.
“ഓക്കെ മോളെ. ഓക്കെ മമ്മി. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്.”
അവരോട് കുറേനേരം കൂടി സംസാരിച്ച ശേഷം ഞാൻ വച്ചു.
അടുത്തതായി മിസ്സും ടീച്ചർക്കും വിളിച്ചു. കോളേജിൽ പോകേണ്ട തിരക്കില്‍ ആയിരുന്നത് കൊണ്ട് അല്‍പ്പനേരം മാത്രമാണ് ഞങ്ങൾ സംസാരിച്ചത്. അവരോടും ഞാൻ ധ്വനിയേ കുറിച്ച് സംസാരിച്ചു. അപ്പൊ ജെസ്സിയും അമ്മയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് അവർ രണ്ടുപേരും എന്നോട് പറഞ്ഞത്.
