“ശെരിടാ കണ്ണാ, പോകാൻ സമയമായി, വെക്കുവാ.” മിസ്സ് കോൾ കട്ടാക്കി.
അന്നേരം വാതിലിൽ ആരോ മുട്ടിയ ശബ്ദം കേട്ടു. ഞാൻ ചെന്ന് തുറന്നു നോക്കിയപ്പോ എന്നെക്കാളും ഇരുപത് വയസ്സ് കൂടുതലുള്ള ഒരു തമിഴൻ ചേട്ടൻ ഒരു കവറുമായി നില്‍ക്കുന്നത് കണ്ടു. നല്ല മണം കവറില് നിന്ന് വരുന്നുണ്ടായിരുന്നു.
“സാർ ബ്രേക്ക്ഫാസ്റ്റ്.” അയാള്‍ പറഞ്ഞിട്ട് ആ കവർ എന്റെ നേര്‍ക്ക് നീട്ടി. ഞാൻ അത് വാങ്ങി. അപ്പൊ അയാള്‍ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിന്നു.
“എത്രയാ ഞാൻ തരേണ്ടത്..?” ഞാൻ തമിഴില്‍ ചോദിച്ചു.
താടി ചൊറിഞ്ഞു കൊണ്ട് എത്രയാണെന്ന് പുള്ളി പറഞ്ഞു.
“ഓക്കെ. പിന്നേ ഉച്ചക്ക് എന്ത് ഭക്ഷണമാണ് നിങ്ങളുടെ ഹോട്ടലിൽ നിന്നും കിട്ടുക..?” ഞാൻ അയാളോട് തിരക്കി.
“ഉച്ചക്ക് ഒന്നും കിട്ടൂല സാർ. രാവിലെ കാപ്പി കഴിഞ്ഞാല്‍ പിന്നെ വൈകിട്ടേ തുറക്കത്തുള്ളു, പാതിരാത്രി വരെ റൈസ് ഒഴികെ എല്ലാം ഫുഡ്ഡും കിട്ടും. അപ്പൊ രാത്രിക്ക് എന്താ വേണ്ടത്..? സാർ പറഞ്ഞോ, 7 മണിക്ക് ഞാൻ ഇവിടെ എത്തിക്കാം.”
“ഓ രാത്രിക്ക് ഫുഡ് വേണ്ട. ഉച്ചക്ക് ഞാൻ ഇവിടെ നിന്ന് വെക്കേറ്റ് ചെയ്യും.” ഞാൻ പറഞ്ഞു. “ശെരി, വെയിറ്റ് ചെയ്യൂ, ഞാൻ കാശെടുത്തോണ്ട് വരാം.” അയാളോട് പറഞ്ഞിട്ട് ഞാൻ അകത്തു പോയി കാശ് എടുത്തുകൊണ്ട് വന്നിട്ട് അയാള്‍ക്ക് ഫുഡ്ഡിന്റെ കാശും പിന്നെ ടിപ്സും ചേര്‍ത്ത് കൊടുത്തു.
അയാള്‍ കാശ് വാങ്ങി നോക്കിയിട്ട് വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞിട്ട് പോയി.
