ഞാൻ ചെന്ന് ഇരുന്നതും അവള്‍ അസ്വസ്ഥയായി കൈകൾ പതിയെ കൂട്ടി തിരുമ്മി.
പക്ഷേ ഞാൻ കൂളായി പുഞ്ചിരിച്ചു. അതുകണ്ടിട്ട് അവളുടെ മുഖം കുറച്ചൊന്ന് തെളിഞ്ഞു വന്നു. പക്ഷേ എങ്ങനെയാണ് പറഞ്ഞ് തുടങ്ങേണ്ടതെന്ന് അറിയാത്ത പോലെ അവൾ ടെൻഷനായിട്ട് തന്നെ ഇരുന്ന് കൈകൾ തിരുമ്മി.
“ധ്വനി, നീ എനിക്ക് ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.” ഞാൻ അവളോട് സീരിയസ്സായി പറഞ്ഞു.
അപ്പോ അവൾ അന്തംവിട്ടെന്നെ നോക്കി. “എന്ത് ഉപകാരം. അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..!!”
“ഒന്നും ചെയ്തില്ലെന്നോ..?” വളരെ സീരിയസ്സായി തന്നെ ഞാൻ ചോദിച്ചു.
അവളെന്നെ മിഴിച്ച് നോക്കി ഒന്നും മനസ്സിലാവാതെ ഇരുന്നു.
“കാട്ടില്‍ ചെന്ന് നടത്തുന്ന ശേഖരണം കഴിഞ്ഞ് വന്നാൽ ഞാൻ ആരെയും അങ്ങനെ വിശ്വസിച്ച് എന്റെ വണ്ടിയെ ഏല്‍പ്പിക്കാറില്ല. Pinnedi വന്ന് എടുക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും സർവീസ് സെന്ററിലും ഞാൻ ഇട്ടു കൊടുത്തിട്ട് പോകാറില്ല, കാരണം അത്രമാത്രം വിലപിടിപ്പുള്ള വസ്തുക്കളാണ് എന്റെ വണ്ടിക്കകത്തുണ്ടാവുക. ഇപ്പോഴും അങ്ങനെ തന്നെയാണ്.”
“പക്ഷേ അത്ര മാത്രം വിലപിടിപ്പുള്ള എന്തെങ്കിലും വണ്ടിക്കകത്ത് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയില്ലല്ലോ.” ധ്വനി എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. “വണ്ടിക്കകത്ത് ഒരുപാട് പെട്ടികൾ ഉണ്ടായിരുന്നത് കണ്ടായിരുന്നു — ഗ്ളാസ് കൊണ്ട് കവർ ചെയ്ത പെട്ടികൾ. ആ ഗ്ലാസ്സിൽ ഒരുപാട് സുഷിരങ്ങൾ ഉണ്ടായിരുന്നു… ആ പെട്ടിക്കകത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് ചെടികളൊക്കെ ഉണ്ടായിരുന്നു എന്നത് സത്യം, പക്ഷേ എന്ത് വിലയാണ് അതിനുള്ളത്…!? പിന്നെ വണ്ടിക്കകത്ത് ഒരുപാട് കന്നാസുകളിൽ അല്‍പ്പം കലങ്ങിയ വെള്ളം നിറച്ച് വച്ചിരുന്നതും ഞാൻ കണ്ടു… അതിനും എന്ത് വിലയാണുള്ളത്..!? പിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വേറെയും ഒരുപാട് വസ്തുക്കൾ വണ്ടിക്കകത്ത് ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെ അത്രമാത്രം വിലയുണ്ടോ..!” അവളുടെ അജ്ഞാതയിൽ എല്ലാം നിസ്സാരവൽക്കരിച്ചു കൊണ്ടാണ് ചോദ്യ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് സ്വന്തം ടെൻഷൻ മറന്ന് സംസാരിച്ചത്.
