മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 82

 

അമ്മയും, ജെസ്സിയും മിസ്സും, ടീച്ചറും ഇടക്കിടക്ക് എന്നെ വിളിച്ച് കൊണ്ടിരുന്നു. എന്റെ പപ്പ പോലും ജെസ്സി യുടെ കൈയിൽ നിന്നും മൊബൈൽ വാങ്ങി എന്നോട് സംസാരിച്ചായിരുന്നു.

 

എന്നോട് കുറച്ച് സംസാരിച്ച ശേഷം കൂടുതലും ധ്വനിയോടാണ് അവരൊക്കെ സംസാരിച്ചത്. അതായിരുന്നു എനിക്കും വേണ്ടിയിരുന്നത്. എന്റെ പപ്പയോടുള്ള ധ്വനിയുടെ ഭയമൊക്കെ മാറി അവൾ ശെരിക്കും റിലാക്സായി കഴിഞ്ഞിരുന്നു. പേടി മാറി എന്റെ പപ്പയോട് പെട്ടന്ന് തന്നെ അവൾ കൂടുതൽ അട്ടാച്ചായത് കണ്ടിട്ട് എനിക്ക് ആശ്ചര്യം തോന്നി.

 

ഒടുവില്‍ രാത്രി 11:55ന് ഞാൻ എന്റെ കുടുംബ വീട്ടിന്റെ തുറന്നു കിടന്നിരുന്ന ഗെയിറ്റിലൂടെ കടന്ന് വിശാലമായ മുറ്റത്ത്‌ വണ്ടി കൊണ്ട്‌ നിര്‍ത്തി. എൻജിൻ ഓഫ് ചെയ്യാതെ അങ്ങനെതന്നെ വിട്ടു.

 

അമ്മയും ജെസ്സിയും പപ്പയുമൊക്കെ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു.

 

കസേരയില്‍ ഇരിക്കുകയായിരുന്ന മൂന്ന്‌ പേരും എന്റെ വണ്ടി ഗെയിറ്റ് കടന്ന് വരുന്നത് കണ്ടതും സന്തോഷത്തോടെ എഴുനേറ്റു. ഒരു കുഞ്ഞ് അതിന്റെ പ്രിയപ്പെട്ട അച്ഛന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ ജെസ്സി സന്തോഷത്തോടെ തുള്ളിച്ചാടി ചിരിച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഓടി വന്നു. അതുകണ്ട് ധ്വനിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.

 

“അച്ചാച്ചാ…!!” വണ്ടി വിട്ടിറങ്ങിയ എന്റെ മേല്‍ അവള്‍ പെട്ടന്ന് ചാടി വീണ് എന്റെ കഴുത്തിൽ ചുറ്റി കെട്ടിപിടിച്ചു കൊണ്ട്‌ നിലം തൊടാതെ ജെസ്സി തൂങ്ങി നിന്നു.

 

“ഈ പെണ്ണ്..!” വാത്സല്യപൂർവ്വം ചിരിച്ചുകൊണ്ട് ഞാൻ ജെസ്സി മോളെ എന്നോട് ചേര്‍ത്തു പിടിച്ചിട്ട് അടുത്തേക്ക് നടന്നു വന്ന അമ്മയെ നോക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *