മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 83

 

“വേണ്ട, എന്റെ മോന്‍ ബുദ്ധിമുട്ടേണ്ട, ധ്വനി മോളുടെ കാര്യം അമ്മ നോക്കി ചെയ്തോളാം.” പെട്ടന്ന് അമ്മ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു.

 

“ഹാ, ഇക്കാര്യം ഞാൻ പറയാൻ മറന്നുപോയി. ധ്വനിയുടെ കാര്യം ഞാൻ ഓൾറെഡി ശെരിയാക്കി വച്ചിട്ടുണ്ട് മമ്മി.”

 

“ആണോ, എവിടെ..?” അമ്മ ചോദിച്ചു.

 

“ഞാൻ പഠിച്ചില്ലേ, ബെഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറപ്പി, അവിടെ തന്നെയാ ഞാൻ വിളിച്ച് സംസാരിച്ച് റെഡിയാക്കിയത്.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ അമ്മയോട് പറഞ്ഞിട്ട് ധ്വനിയെ നോക്കി.

 

“ഓഹ്, എപ്പോഴാ നീ അതൊക്കെ സംസാരിച്ചത്. അതൊന്നും നീ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ..!” ആശ്ചര്യത്തോടെ അവൾ കണ്ണുകൾ ചുരുക്കി എന്നെ നോക്കി നിന്നു.

 

“നി വണ്ടിയില്‍ ഉറങ്ങി കിടന്നപ്പോഴാ ഞാൻ അറേഞ്ച് ചെയ്തത്, പക്ഷേ നിന്നോട് പറയാന്‍ വിട്ടുപോയി.” ഞാൻ അവളോട് പറഞ്ഞു. “പിന്നേ, അഡ്മിഷൻ എടുക്കുകയും ഡൊണേഷൻ കെട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും നിനക്ക് ആദ്യത്തെ വർഷത്തിൽ ആണോ നാലാമത്തെ വർഷത്തിൽ ആണോ അഡ്മിഷൻ കിട്ടുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ല.”

 

“ആണോ, അതെന്താ അങ്ങനെ…?” പപ്പ ചോദിച്ചു.

 

“പപ്പ, അവൾ BPT മൂന്ന്‌ വര്‍ഷം കംപ്ലീറ്റ് ചെയ്തത് നേരാണ്. പക്ഷേ ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് വന്നത് കൊണ്ട്‌ അവർ മൂന്ന്‌ എക്സാം നടത്തും, മൂന്ന്‌ ദിവസമായി. അതും അടുത്തയാഴ്ച തന്നെ. ഓരോ എക്സാമിലും കുറഞ്ഞത് 60% മാർക്കോടെ ധ്വനി പാസാകുകയാണെങ്കിൽ മാത്രമേ അവള്‍ക്ക് നാലാം വർഷത്തിൽ ജോയിൻ ചെയ്യാനുള്ള അഡ്മിഷൻ കിട്ടുകയുള്ളൂ. ഇല്ലെങ്കില്‍ ആദ്യം മുതലേ തുടങ്ങേണ്ടി വരും.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *